പൊന്നാനി: ഖുതുബുസ്സമാൻ സയ്യിദ് അബ്ദുറഹ്മാൻ അൽഐദറൂസി (റ) തങ്ങളുടെ ആണ്ട് നേർച്ച ഈ വർഷവും ആദരപൂർവം ആചരിക്കാൻ പരേതാത്മാവ് അന്ത്യവിശ്രമം കൊള്ളുന്ന വലിയജാറം ഭാരവാഹികൾ തീരുമാനിച്ചു. ജനുവരി 18 (ജമാദുൽ ആഖിർ 24) നാണ് പൊന്നാനി വലിയജാറം ആണ്ട് നേർച്ച.
ആണ്ട്നേർച്ചയുടെ ഭാഗമായി ഖുർആൻ ഖത്തം ഓതൽ, മൗലിദ് പാരായണം, ദിക്ർ - സ്വലാത്ത് മജ്‌ലിസ്, ആത്മീയ സംഗമം, അന്നദാനം തുടങ്ങിയ പരിപാടികൾ ആണ്ട് ദിവസം അരങ്ങേറും. ആത്മീയ ഗുരുക്കളും, പണ്ഡിത ശ്രേഷ്ഠമെന്നും കയും ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ആണ്ട്നേർച്ച ജനകീയ സംഭവമാക്കുന്നതിന് സ്വാഗതസംഘം സജീവമാണ്. വി സയ്യിദ് മുഹമ്മദ് തങ്ങൾ - ചെയർമാൻ, കെ എം മുഹമ്മദ് ഖാസിം കോയ - കൺവീനർ, വി സയ്യിദ് ആമീൻ തങ്ങൾ - ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ളതാണ് പൊന്നാനി വലിയ ജാറം ആണ്ട്നേർച്ച സ്വാഗതസംഘം.
വലിയ ജാറം മുതവല്ലി വി. സയ്യിദ് മുഹമ്മദ് തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം രൂപവല്കരണ യോഗം സയ്യിദ് പൂക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. ഹാജി. കെ. എം. മുഹമ്മദ് ഖാസിം കോയ, സയ്യിദ് കെ. എം.കെ.തങ്ങൾ, വി. സയ്യിദ് ആമീൻ തങ്ങൾ, അമ്മാട്ടി മുസ്ലിയാർ, പി. ശാഹുൽ ഹമീദ് മുസ്ലിയാർ, പി. വി അബൂബക്കർ മുസ്ലിയാർ, അബ്ദുൽ ലത്തീഫ്, കെ. ഫളലുറഹ്മാൻ മുസ്ലിയാർ, അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, തുടങ്ങിയവർ പ്രസംഗിച്ചു.