ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് കേരള ടീം സെലക്ഷന്‍ ട്രയല്‍സ് 17 ന്

New Update

publive-image

ഭോപ്പാലില്‍ നടക്കുന്ന അഞ്ചാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് മുന്നോടിയായി നടക്കുന്ന കേരളാ ടീം സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള കായികതാരങ്ങള്‍ (ബാസ്‌ക്കറ്റ്ബോള്‍, ഫുട്ബോള്‍, വോളിബോള്‍) താഴെപ്പറയുന്ന സ്ഥലങ്ങളില്‍ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍/കോളേജ് ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്, മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.

Advertisment

കായികയിനങ്ങള്‍, കാറ്റഗറി, സ്ഥലം, തീയതി എന്നീ ക്രമത്തില്‍:

*ബാസ്‌ക്കറ്റ്ബോള്‍, ആണ്‍കുട്ടികള്‍(അണ്ടര്‍ 18) 01.01.2004 ന് ശേഷം ജനിച്ചവരായിരിക്കണം, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, ഡിസംബര്‍ 17 രാവിലെ 8 മണി.

* ബാസ്‌ക്കറ്റ്ബോള്‍, പെണ്‍കുട്ടികള്‍(അണ്ടര്‍ 18) 01.01.2004 ന് ശേഷം ജനിച്ചവരായിരിക്കണം, തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ഡിസംബര്‍ 17 രാവിലെ 8 മണി.

*ഫുട്ബോള്‍, ആണ്‍കുട്ടികള്‍ (അണ്ടര്‍ 18) 01.01.2004 നോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, ഡിസംബര്‍ 17 രാവിലെ 8 മണി.

*ഫുട്ബോള്‍, പെണ്‍കുട്ടികള്‍ (അണ്ടര്‍ 18) 01.01.2004 നോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം, എറണാകുളം പനമ്പിള്ളി നഗര്‍ സ്റ്റേഡിയം, ഡിസംബര്‍ 17 ന് രാവിലെ 8 മണി.

*വോളിബോള്‍, പെണ്‍കുട്ടികള്‍ (അണ്ടര്‍ 18) 01.01.2004 നോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം, എറണാകുളം കൊച്ചിന്‍ റിഫൈനറീസ് വോളീബോള്‍ കോര്‍ട്ട്, ഡിസംബര്‍ 17 രാവിലെ 8 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 -232499, 9895112027, 9496184765.

Advertisment