പാലായിൽ പെൺകുട്ടികൾക്ക് മുന്നിൽ സ്ഥിരം നഗ്നതാപ്രദർശനം ; ഞരമ്പ് രോഗി പാലാ പൊലീസിൻ്റെ പിടിയിൽ

New Update

publive-image

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം നെല്ലിയാനി നിരപ്പേൽ വീട്ടിൽ തോമ ആന്റണി മകൻ ജോർജ് (40) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടികൾ സ്കൂൾ വിട്ടു പോകുന്ന വഴിയിൽ ഇവർക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

Advertisment

പെൺകുട്ടികളുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ്, സി.പി.ഓ മാരായ രഞ്ജിത്ത്,സുമിഷ്, ശ്രീജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Advertisment