ആ കൈവളയാണ് പോളിയെ ''പോളി''യാക്കിയത്...

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

ആ കൈവളയാണ് പോളിയെ ''പോളി''യാക്കിയത്. ആത്മവിശ്വാസം നഷ്ടപ്പെട്ട് മുറിക്കുള്ളില്‍ ഒതുങ്ങിയ 25-കാരന്‍, വല്ലപ്പോഴും പുറത്തിറങ്ങിയാല്‍ നാട്ടുകാരുടെ പരിഹാസവും ഭീഷണിയും. ഒടുവില്‍ കൂട്ടുകാരന്‍ അവനൊരു കൈവള സമ്മാനിച്ചു, അത്ഭുതശക്തിയുള്ള കൈവള.

Advertisment

ഇത് അണിഞ്ഞതോടെ പോളിക്ക് എന്തിനും ധൈര്യമായി. എതിരാളികളെ അടിച്ചൊതുക്കി. ജോലിക്കുള്ള ഇന്റര്‍വ്യൂകളില്‍ തന്റേടത്തോടെ പങ്കെടുത്തു. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയോട് പ്രണയം തുറന്നുപറയാന്‍ മടിച്ച പോളി കൈവളയണിഞ്ഞതോടെ പെണ്‍കുട്ടിയുടെ നേരെ മുന്നില്‍ചെന്ന് സ്‌നേഹം തുറന്നുപറഞ്ഞു.

ഒടുവില്‍ കൂട്ടുകാരന്‍ അവനോടുപറഞ്ഞു ; "ഈ വളയ്‌ക്കൊരു ശക്തിയുമില്ല.... 'നിന്നെയൊന്നുണര്‍ത്താന്‍ ഞാന്‍ പറഞ്ഞ നുണവളയാണിത്...!
15 രൂപയ്ക്ക് കട്ടപ്പനയിലെ ചിന്ത് കടയിൽ നിന്ന് വാങ്ങിയ വെറും തകിട് വള....!! "
പാലായുടെ മണ്ണില്‍ നിന്നും വൈറലായി "പോളിചരിത"മെന്ന ഹ്രസ്വചിത്രം.

publive-image

നവാഗതനായ സുജിത് തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ഹ്രസ്വചിത്രം റിലീസായ ഉടൻ ആയിരങ്ങളാണ് കണ്ടത്.

വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിലെ അധ്യാപകന്‍ കൂടിയായ സുജിത് തോമസ് പോളിചരിതത്തിന്റെ വിജയത്തോടെ മറ്റൊരു ഹ്രസ്വചിത്രത്തിനും തുടക്കമിട്ടുകഴിഞ്ഞു.

പോളി ചരിതത്തില്‍ ആശിഷ് ജോസുകുട്ടി, സ്റ്റെഫി ജോയി, മിഥുന്‍ ആര്‍., ജോബിന്‍ തയ്യില്‍, റിച്ചു ജോണി, അതുല്‍ ബിനു, മാര്‍ട്ടിന്‍ ജോയി, റിജോ ജോയി, കരോളിന്‍ സാബു, ജോര്‍ജ്ജുകുട്ടി സാബു എന്നിവരാണ് വേഷമിട്ടിട്ടുള്ളത്. സിബിന്‍ തയ്യില്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. അനസ് എഡിറ്റിംഗും അനിറ്റ് പി. ജോയി പശ്ചാത്തല സംഗീതവും ബിബിന്‍ ജോര്‍ജ്ജ്, സിനു തയ്യില്‍ എന്നിവരും സാങ്കേതിക സഹായമൊരുക്കി.

Advertisment