New Update
/sathyam/media/post_attachments/qon4TNYkqPSSA85XQhmn.jpg)
പാലാ: അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ അകറ്റാൻ ശാസ്ത്ര വിചാരം പുലരാൻ എന്ന മുദ്രാവാക്യവുമായി കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനചേതന യാത്രയുടെ പ്രചാരണത്തിൻ്റെ ഭാഗമായി മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിളംബരം ജാഥ നാളെ രാവിലെ 9.30 ന്പൂഞ്ഞാർ എടിഎം വായനശാലയിൽ നിന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.
Advertisment
വിളംബര ജാഥയുടെ ക്യാപ്റ്റൻ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, വൈസ് ക്യാപ്റ്റൻ അഡ്വ സണ്ണി ഡേവിഡ്, ജാഥ മാനേജർ റോയി ഫ്രാൻസിസ് തുടങ്ങിയ നേതാക്കൾ അടങ്ങിയ വാഹനജാഥയാണ് മീനച്ചിൽ താലൂക്കിൽ പര്യടനം നടത്തുക. വി.കെ മധു ക്യാപ്റ്റനായുള്ള സംസ്ഥാന ദക്ഷിണ മേഖല ജാഥ ഡിസംബർ 28നാണ് പാലായിൽ എത്തുക
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us