/sathyam/media/post_attachments/3PhrjmFalmS738TjNT7W.jpg)
തലയോലപ്പറമ്പ്: കേരള വിധവാ വയോജന ക്ഷേമസംഘം വൈക്കം താലുക്ക് സമ്മേളനം തലയോലപ്പറമ്പ് ഗവ. യുപി സ്‌കൂളില്‍ സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്തു.
വയോജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പാക്കേജുകളും മെഡിക്കല്‍ അലവന്‍സായി 1500 രൂപയും നല്‍കണമെന്നും വിധവകള്‍,വയോജനങ്ങള്‍,വികലാംഗര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ 5000 രൂപയായി വര്‍ധിപ്പിക്കണമെന്നും സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
താലൂക്ക് ചെയര്‍മാന്‍ മഹിളാമണി( വെള്ളൂര്‍ പഞ്ചായത്ത്‌ക്ഷേമ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍) അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തങ്കമ്മ വര്‍ഗീസ് ,പത്മാക്ഷി രാഘവന്‍,ഭവാനി അപ്പു, മേരിക്കുട്ടി മൂന്നുകല്ലിങ്കില്‍,അമ്മിണി വടകര,ജോണ്‍ തറപ്പേല്‍, രാജി അറുനൂറ്റിമംഗലം,ഉഷാകുമാരി ചരുവില്‍,മണി വര്‍ഗീസ് അറുനൂറ്റിമംഗംലം എന്നിവര്‍ പ്രസംഗിച്ചു. പുതിയ താലൂക്ക് ഭരണ സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.
മഹിളാ മണി വെള്ളൂര്‍( പ്രസിഡന്റ്),അമ്മിണി വടകര,മണി വര്‍ഗീസ് അറൂനൂറ്റിമംഗലം (വൈസ് പ്രസിഡന്റുമാർ),ഉഷാകുമാരി ഉമ്മാംകുന്ന് ജോണ്‍ തറപ്പേല്‍ ( സെക്രട്ടറിമാര്‍),രാജി സോമനാഥ്,ഭവാനി അപ്പു(ജോയിന്റ് സെക്രട്ടറിമാർ),ലത എസ് മിഞ്ചിയത്ത് ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ജനുവരിയില്‍ ലഹരി വിരുദ്ധ സെമിനാറും,ഫെബ്രുവരിയില്‍ നിയമ പരിരക്ഷാ ക്ലാസും നടത്തുവാന്‍ തീരുമാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us