കോട്ടമ്മൽ അങ്ങാടിയിൽ സംഘടിപ്പിച്ച പെനാൽട്ടി ഷൂട്ടൗട്ട് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

New Update

publive-image

കൊടിയത്തൂർ : വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർഥം കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടമ്മൽ അങ്ങാടിയിൽ സംഘടിപ്പിച്ച പെനാൽട്ടി ഷൂട്ടൗട്ട് മൽസരം ജനപങ്കാളിത്തം ക്കൊണ്ട് ശ്രദ്ധേയമായി. മുതിർന്നവർക്കും കുട്ടികൾക്കുമായി വെവ്വേറെ നടത്തിയ മൽ സരത്തിൽ പതിനെട്ട് ഗോളുകൾ പിറക്കുകയുണ്ടായി. ഗോളടിച്ചവർക്ക് അപ്പപ്പോൾ തന്നെ സമ്മാന വിതരണം നടത്തി.

Advertisment

publive-image

വ്യാപാരികൾ, വിവിധ ക്ളബ്ബ് പ്രവർത്തകർ , കലാ-കായി ക സാംസ്കാരിക-മത-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ , ഇതര സംസ്ഥാന തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. മേളയുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റർ നിർവ്വഹിച്ചു. പി.വി. നബീൽ മൽസരം നിയന്ത്രിച്ചു. മേളയിൽ കാണികളായി എത്തിയ പൗര പ്രമുഖർ സമ്മാന വിതരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ജാഫർ പുതുക്കുടി, സെക്രട്ടരി കെ. അബ്ദുല്ല മാസ്റ്റർ , ട്രഷറർ പി.വി.അബ്ദുറഹിമാൻ , കോർഡിനേറ്റർ ടി.കെ. അമീൻ, നഷീത്ത് പി വി, ഫായിസ് കെ എം , നസ്‌റുള്ള, വി കെ സത്താർ, പി.പി.അഷ്റഫ്, ജ്യോതി ബസു, റഫീഖ് കുറ്റിയോട്ട് , ദിൻഷാദ് പൂളക്കൽ ,കെ.സി. ഉണ്ണി ച്ചേക്കു തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment