അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ പതിനേഴുകാരിക്ക് കരള്‍ പകുത്തു നല്‍കാം; അവയവദാനത്തിന് ഹൈക്കോടതി അനുമതി

New Update

publive-image

കൊച്ചി: കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള പിതാവിന് കരള്‍ പകുത്തു നല്‍കാന്‍ പതിനേഴുകാരിക്ക് ഹൈക്കോടതിയുടെ അനുമതി. തൃശൂര്‍ കോലഴി സ്വദേശി പി ജി പ്രതീഷിന് കരള്‍ പകുത്തു നല്‍കാനാണ് പതിനേഴുകാരിയായ മകള്‍ ദേവനന്ദയ്ക്ക് കോടതി അനുമതി നല്‍കിയത്. ദാതാവിനെ കിട്ടാതെ വരികയും കുടുംബാംഗങ്ങളുടെ ആരുടെയും കരള്‍ അനുയോജ്യമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് പതിനേഴുകാരി അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

Advertisment

അവയവമാറ്റ നിയന്ത്രണ നിയമപ്രകാരം, പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ക്ക് അവയവദാനം സാധ്യമല്ല. ഈ സാഹചര്യത്തിലാണ്, ദേവനന്ദ തന്റെ പിതാവ് ഗുരുതരാവസ്ഥയിലാണെന്നും മറ്റു വഴികളില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപച്ചത്. ഇനിയും കാത്തിരുന്നാല്‍ പിതാവിന്റെ ജീവന്‍ അപകടത്തിലാകുമെന്നും ദേവനന്ദ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ചെറിയ പ്രായത്തിലും കരള്‍ പകുത്ത് നല്‍കാന്‍ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്നേഹവും അസാധ്യമായ നിശ്ചയദാര്‍ഢ്യവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണെന്നും മന്ത്രി പറഞ്ഞു. കോടതി ഉത്തരവ് ലഭിച്ച ശേഷം 48 മണിക്കൂറില്‍ വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദേവാനന്ദയെ പരിശോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തതായും മന്ത്രി പറഞ്ഞു.

Advertisment