New Update
/sathyam/media/post_attachments/xWmEFPS0NBaVXG3LgvG9.jpg)
കണ്ണൂർ: അപകടകരമാം വിധത്തിൽ സ്കൂൾ വിദ്യാർഥികളുടെ വാഹനാഭ്യാസം. കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിൽ മമ്പറം പാലത്തിന് സമീപത്തുള്ള മൈതാനത്ത് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അഭ്യാസപ്രകടനം. അപകടമാം വിധത്തിൽ തുറന്ന ജീപ്പിലായിരുന്നു അഭ്യാസം. നിരവധി വിദ്യാര്‍ത്ഥികള്‍ വാഹനത്തിലുണ്ടായിരുന്നു.
Advertisment
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വാഹനം ബ്രേക്കിടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ തെറിച്ചു വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിൽ പ്ലസ്ടു വിദ്യാർഥിയേയും വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായാണ് അഭ്യാസപ്രകടനം നടത്തിയതെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us