ശതാബ്ദി പിന്നിടുന്ന അൽമദ്റസത്തുൽ ഇൽമിയഃ പുനരുദ്ധാരണം തുടങ്ങി

New Update

publive-image

പൊന്നാനി: നൂറ്റാണ്ടിന്റെ പഴക്കത്തിലും പ്രതാപത്തോടെയും തലയുയർത്തി നിൽക്കുന്ന പൊന്നാനിയിലെ ഒരു മദ്‌റസ പുതുക്കിപ്പണിയുന്നു. പൊന്നാനി സിയാറത്ത് പള്ളി മഹല്ല് കമ്മിറ്റിയ്ക്ക് കീഴിലുള്ള അൽമദ്റസത്തുൽ ഇൽമിയഃ ആണ് പുതുമയിൽ വിരാചിക്കാൻ ഒരുങ്ങുന്നത്.

Advertisment

ഒരു "ഒത്തുപള്ളി" യായി നിലനിന്ന് പ്രദേശത്തിന്റെ ആത്മീയ ചരിത്രത്തിൽ ആഴത്തിൽ സ്വാധീനിച്ച ചരിത്രമാണ് അൽമദ്‌റസത്തുൽ ഇൽമിയഃയുടേത്. ഓത്തുപള്ളിയുടെ സന്താനങ്ങളായി വളർന്ന് വന്ന് അഭ്യസ്ത വിദ്യരായി തീർന്നവരുടെ വലിയ നിരയാണ് സ്ഥാപനത്തിന്റെ ചരിത്രത്തിൽ തെളിയുന്നത്.

സിയാറത്ത് പള്ളി മഹല്ല് കമ്മിറ്റ് കീഴിലുള്ള അൽമദ്‌റസത്തുൽ ഇൽമിയ്യ പുതുക്കി പണിയുടെ ഉദ്‌ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും മദ്‌റസയിലെ പൂർവ വിദ്യാർത്ഥിയുമായ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ നിർവ്വഹിച്ചു.

മഹല്ല് കമ്മിറ്റ് ഭാരവാഹികളായ എ വി ഉമ്മർ, മൊയ്തീൻ ബാവ, എം ഹംസക്കോയ, കെ ഹംസ, എം ഖാലിദ് ഹാജി, കെ എം ഇബ്രാഹീം ഹാജി, എസ് പി മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.

മദ്‌റസ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന നാട്ടുകാരുടെ വലിയ ജനാവലി പരിപാടിയിൽ സംബന്ധിച്ചു.

Advertisment