കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ബോർഡ് അംഗത്വ കാമ്പയിൻ: പൊന്നാനിയിലെ സമ്പൂർണ്ണ അംഗത്വ പ്രഖ്യാപനം പി നന്ദകുമാർ എം എൽ എ നിർവഹിച്ചു

New Update

publive-image

പൊന്നാനി: മഹല്ലുകൾ പിരിച്ചെടുത്ത് നൽകുന്ന ചുരുങ്ങിയ വേതനത്തിന് സേവനം ചെയ്യുന്ന അസംഘടിത വിഭാഗമായ മതാദ്ധ്യാപകർക്ക് ക്ഷേമനിധിയിലൂടെ അർഹമായ ആനുകൂല്യങ്ങൾ നല്കുകയെന്നതുൾപ്പെടെ ക്ഷേമനിധി ബോർഡിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നത് ആശാവഹമാണെന്ന് പി നന്ദകുമാർ എം എൽ എ അഭിപ്രായപ്പെട്ടു.

Advertisment

ഇതിനായി രണ്ടു ലക്ഷത്തോളം വരുന്ന മതാദ്ധ്യാപകരെ മുഴുവനും ക്ഷേമനിധിയിൽ അംഗമാക്കാനുള്ള തീവ്രയത്നത്തിൻ്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തുന്ന മെമ്പർഷിപ്പ് കാമ്പയിനോടനുബന്ധിച്ച് പൊന്നാനിയിൽ നടത്തിയ സമ്പൂർണ്ണ അംഗത്വ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്ഥലം നിയമസഭാ സാമാജികനായ പി നന്ദകുമാർ.

publive-image

കേരള ഹജ്ജ് കമ്മിറ്റി അംഗം കെ എം മുറഹമ്മദ് കാസിം കോയ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ സിദ്ധീഖ് മൗലവി അയിലക്കാട്, ഒ ഒ ശംസു, ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽ ഹമീദ്‌, വിവിധ സംഘടനാ പ്രതിനിധികളായ അബ്ദുറഹ്മാൻ ഫാറൂഖി, എ പി അബ്ദുറഹ്മാൻ മൗലവി, ഹസൻ ബാവഹാജി, യഹ് യ സഖാഫി ഷാഹുൽ ഹമീദ് മൗലവി പ്രസംഗിച്ചു. സയ്യിദ് അക്ബറലി ശിഹാബ് തങ്ങൾ പ്രാർത്ഥന നടത്തി

Advertisment