പാലക്കാട് ജില്ല ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ആധുനിക കാലത്തിൽ പോലീസും ജനങ്ങളും എന്ന വിഷയത്തിൽ ജില്ലാ സെമിനാർ നടത്തി.പാലക്കാട് ഡി പി ഓ ലിങ്ക് റോഡിലുള്ള ഷാദി മഹൽ കല്യാണമണ്ഡപത്തിൽ നടത്തിയ വൈവിധ്യമാർന്ന പരിപാടികൾ ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐപിഎസ് ഉദ്ഘാടനം ചെയ്തു.
പാലക്കാട് അഡിഷണൽ എസ് പി ഷാനവാസ്.എസ് അദ്ധ്യക്ഷനായി.പാലക്കാട്
അസിസ്റ്റൻറ് സൂപ്രണ്ട് ഓഫ് പോലീസ് പാലക്കാട് ഷാഹുൽ ഹമീദ് എ ഐപിഎസ്, ആലത്തൂർ ഡി.വൈ.എസ് പി ആർ അശോകൻ,മണ്ണാർക്കാട് ഡി.വൈ.എസ്.പി വി.എ. കൃഷ്ണദാസ്,ഇൻസ്പെക്ടർ ഓഫ് പോലീസ് ടൗൺ സൗത്ത് ഷിജു എബ്രഹാം (പ്രസിഡൻറ് കേരള പോലീസ് ഓഫീസർ അസോസിയേഷൻ) ആർ.സതീഷ് (സെക്രട്ടറി കേരള പോലീസ് അസോസിയേഷൻ) തുടങ്ങിയവർ സംസാരിച്ചു.
ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പോലീസ് വീഴ്ച വരുത്തരുത്. കൃത്യനിര്‍വഹണത്തിൽ സൂക്ഷ്മതയുണ്ടാവണം. മികവാര്‍ന്ന പ്രവര്‍ത്തനത്തിലുടെ പോലീസിന്റെ യശസ്സ് കൂടുതൽ മികവുറ്റതാക്കണം.പ്രസംഗകർ പറഞ്ഞു.നോട്ടറി പബ്ലിക് ലീഗൽ സർവീസ് അതോറിറ്റി അഡ്വക്കേറ്റ് വി എ റസാക്ക് വിഷയാവതരണം നടത്തി.പാലക്കാട് ഡിവൈഎസ്പിയും ജില്ല ജനമൈത്രി നോഡൽ ഓഫീസറായ അനിൽകുമാർ.എം സ്വാഗതവും ജനമൈത്രി അഡീഷണൽ നോഡൽ ഓഫീസർ ആറുമുഖൻ വി നന്ദിയും പറഞ്ഞു.
ലഹരിക്കെതിരെ ഉള്ള നൃത്ത ആവിഷ്കാരം കുമാരിമാരായ ആസ്ലി ഉഷ അമേയാ .പി, അനുപമ.സി, ശ്രുതിഷ ആർ , എന്നിവർ നടത്തി. ലഹരിവിരുദ്ധബോധവത്കരണത്തിന്റെ ഭാഗമായി നജ്മ സലിം .ബി.സോളോ നാടകം അവതരിപ്പിച്ചു.സമിതി മെമ്പർമാരായ അബ്ദുൽ ഖാദർ, ഹംസ എന്നിവർ കവിതയും, മജീഷ്യൻ പ്രേംദാസ് ലഹരികെതിരെ മാജിക്കും അവതരിപ്പിച്ചു.വിവിധതലത്തിൽ പ്രാഗല്ഭ്യം നേടിയവരെ ചടങ്ങിൽ ആദരിച്ചു.