ബേക്കൽ ബീച്ച് ഫെസ്റ്റ്; മാതൃക പോലീസ് സ്റ്റേഷൻ ആരംഭിച്ചു

New Update

publive-image

ഉദുമ: ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി മാതൃക പോലീസ് സ്റ്റേഷൻ ആരംഭിച്ചു. ഉദുമ എം.എൽ.എ. സി.എച്ച്. കുഞ്ഞമ്പു പോലീസ് സ്റ്റേഷൻ ഉദ്ഘാടനം  ചെയ്തു. ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കടന്ന് ചെല്ലാവുന്ന ഒരു മാതൃക പോലീസ് സ്റ്റേഷനാണെന്നും, പോലീസുകാരുടെ കൃത്യനിർവഹണം എങ്ങനെയാണെന്ന് ഈ പോലീസ് സ്റ്റേഷൻ മാതൃകയിലൂടെ മനസിലാക്കാൻ സാധിക്കുമെന്നും ഉദ്‌ഘാടന വേളയിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. പറഞ്ഞു

Advertisment

സ്റ്റേഷനിലേക്ക് കടന്ന് വരുന്ന ഓരോരുത്തർക്കും പ്രത്യേകം കാര്യങ്ങൾ വിശദീകരിക്കാൻ പോലീസുകാർ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു . സൈബർ  സെൽ, ബോംബ് സ്‌ക്വാഡ്, മൊബൈൽ  ജാമ്മർ, ആയുധങ്ങൾ, തുടങ്ങിയവയുടെ  പ്രദർശനവും മാതൃക പോലീസ് സ്റ്റേഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

publive-image

ഇതിനുപുറമെ രാജഭരണ കാലം മുതലുള്ള പോലീസ് യൂണിഫോമുകളുടെ പ്രദർശനവുമുണ്ട്.  സെൽഫ് ഡിഫെൻസ് സെക്ഷൻ, ലൈവ് ഡെമോ സെക്ഷൻ, ഹെല്പ് ഡെസ്ക്, വുമൺ സെൽ എന്നിവയുടെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്ന് വിശദീകരിച്ചു നൽകാൻ പ്രത്യേകം പോലീസുകാരെയും സജ്ജീകരിച്ചിട്ടുണ്ട്. ഏത് ഘട്ടത്തിലും പോലീസ് സേവനങ്ങൾ സാധാരണക്കാർക്ക് എങ്ങനെ ലഭ്യമാക്കാം എന്ന് കൂടി വിശദീകരിക്കുന്ന ബോർഡുകളും പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുണ്ട്. മാതൃക സെൽ, അതിന്റെ പ്രവർത്തനങ്ങൾ എന്നിവ കാഴ്ചക്കാരിൽ കൗതുകമുണർത്തും. വരും  ദിവസങ്ങളിൽ ഡോഗ് സ്‌ക്വാഡ് ഷോ നടത്തുമെന്ന് ബേക്കൽ ഡി.വൈ.എസ്.പി. സി.കെ സുനിൽ കുമാർ അറിയിച്ചു

Advertisment