കോഴിക്കോട് ജില്ലയിലെ 14 പാടശേഖരങ്ങളിൽ കതിരണി പദ്ധതി പ്രകാരം തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിന് തീരുമാനം

New Update

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ 14 പാടശേഖരങ്ങളിൽ ഈ വർഷം കതിരണി പദ്ധതി പ്രകാരം തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിന് ജില്ലാപഞ്ചായത്ത് യോഗത്തിൽ തീരുമാനം. തരിശ് നിലങ്ങളുടെ വികസനത്തിനായി ജല നിർഗ്ഗമന സൗകര്യങ്ങളുടെ മാപ്പിംഗ് സംബന്ധിച്ച് സി.ഡബ്ല്യൂ.ആർ. ഡി. എം തയ്യാറാക്കിയ പഠന റിപ്പോർട്ട് ലഭിച്ചതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അറിയിച്ചു.

Advertisment

publive-image

ഇതിൻ്റെ അടിസ്ഥാനത്തിലുള്ള പ്രസൻ്റേഷനും തുടർപ്രവർത്തനങ്ങളുടെ ആലോചന യോഗവും 2023 ജനുവരി 4 ന് ചേരും. റീജിയണൽ പൗൾട്രി ഫാമിൽ പൗൾട്രി പാർക്ക്, ഹൈടെക് ഡയറി ഫാമിലേക്ക് പശുക്കളെ വാങ്ങൽ, ചെറുവണ്ണൂർ നല്ലളം വ്യവസായ എസ്റ്റേറ്റ് ബൈലോ ഭേദഗതി എന്നിവയ്ക്ക് പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചു.

ജില്ലാ പഞ്ചായത്ത് സ്കൂളുകളുടെ ആധുനികവത്കരണത്തിൻ്റെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സയൻസ് ലാബ് നവീകരണം, കമ്പ്യൂട്ടർ ലാബ് നവീകരണം, ഇന്നവേഷൻ ലാബ് നിർമ്മാണം, ഫർണിച്ചർ വിതരണം എന്നിവ നടപ്പാക്കാനുദ്ദേശിക്കുന്ന സ്കൂളുകളുടെ ലിസ്റ്റ് യോഗം അംഗീകരിച്ചു.

2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പുകൾ തയ്യാറാക്കിയ കരട് നിർദ്ദേശങ്ങളും യോഗം അംഗീകരിച്ചു. 2022-23 വാർഷിക പദ്ധതി പൊതുമരാമത്ത് പ്രവൃത്തികളുടെ ടെണ്ടർ അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ജനുവരി ആദ്യവാരം ചേരുന്നതിനും യോഗത്തിൽ തീരുമാനമായി.

Advertisment