കുറിച്ചിത്താനം തലയാറ്റും പിള്ള ഇല്ലത് സ്ഥിതി ചെയ്യുന്ന കാനന ക്ഷേത്രത്തിൽ ഉയരുന്നു മെഡിറ്റേഷൻ പാർക്ക്

New Update

publive-image

കുറവിലങ്ങാട്: കുറിച്ചിത്താനം തലയാറ്റും പിള്ള ഇല്ലത് സ്ഥിതി ചെയ്യുന്ന കാനന ക്ഷേത്രത്തിൽ ഉയരുന്നു മെഡിറ്റേഷൻ പാർക്ക്. ക്ഷേത്രത്തിലെ വന തീർത്ഥത്തിനരുകിൽ ബോധി വ്യക്ഷച്ചുവട്ടിൽ ധ്യാനത്തിലിരിക്കുന്ന ബുദ്ധന്റെ പ്രതിമ തൊട്ട് തുടങ്ങുന്നു മെഡിറ്റേഷന്റെ അനുഭൂതികൾ.

Advertisment

ഇവിടെ സ്ഥിതി ചെയ്യുന്ന നക്ഷത്ര വനത്തിനും രാഗിചക്ര വനത്തിനും നവഗ്രഹ വനത്തിനും നാൽപ്പാമര തോട്ടത്തിനും നടുക്ക് പുൽതകിടിയിലാണ് മെഡിറ്റേഷൻ പാർക്ക് സജീകരിച്ചിട്ടുള്ളത്. അനവധി ഔഷധ സസ്യങ്ങളെ തട്ടി നറുമണത്തോടെ വരുന്ന പ്രാണവായുവും പൂക്കളുടെ നറുമണവും കാനന ക്ഷേത്രവും സർപ്പക്കാവും പക്ഷികളുടെ സംഗീതവും ഇവിടുത്തെ പ്രത്യേകതയാണ്.

പ്രകൃതി സംരക്ഷണത്തിന് വേറിട്ട മാത്യുക ആവുകയാണ് ഇവിടവും തലയലാറ്റും പിള്ള ഇല്ലവും അനിയൻ നമ്പൂതിരിയും. നിരവധി പ്രമുഖ വ്യക്തികളും സ്കൂള്‍-കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകര്യം ഇവിടുത്തെ നിത്യ സന്ദർശകരാണ്. ഇവിടുത്തെ കാനന ക്ഷേത്രം എന്ന ജൈവ വൈവിധ്യ പാർക്ക് ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമായ ഒരു സന്ദേശമാണ് നൽകുന്നത്.

കാനനക്ഷേത്രം ഭൂമിദേവിക്ക് ഒരു പുനർജനീ മന്ത്രം - പരിസ്ഥിതി സംരക്ഷണത്തിന് ദേവസങ്കൽപ്പങ്ങളെ ഉപാധികളാക്കിയ പൂർവികരുടെ കാഴ്ച്ചപ്പാടാണ് ഇവിടെ കാനന ക്ഷേത്രമായി ഉയർന്നു നിൽക്കുന്നത്. പ്രപഞ്ചത്തിലെ മുപ്പത്തിമുക്കോടി ചരാചരങ്ങളെയും ദൈവമായി സങ്കൽപ്പിച്ച് അരാധിച്ചിരുന്ന വേദ സങ്കൽപ്പത്തിന്റെ കണ്ണി കൂടിയാണ് കാനന ക്ഷേത്രം.

publive-image

ഇവിടെ സ്ഥിതി ചെയ്യുന്ന മുല്ലക്കൽ ക്ഷേത്രവും നാഗ ക്ഷേത്രവും വന ദുർഗയും വന യക്ഷിയും കാനന വാസനും ഗണപതിയും ശൈലപുതിയും തുടങ്ങി ഇവിടുത്തെ സങ്കൽപ്പങ്ങൾ മുഴുവൻ പ്രക്യതിയുടെ പ്രിതീകങ്ങളാണ്.

നക്ഷത്രവനം - കാനന ക്ഷേത്രത്തിലെ ഉദ്യാനം നാലു ഘടമായി തിരിച്ച് വിഭാവനം ചെയ്തിരിക്കുന്നു. നക്ഷത്രവനം, നവഗ്രഹ വനം, മനുഷ്യരൂപത്തിലുള്ള ഔക്ഷധതോട്ടം, വന തീർത്ഥം എന്നിങ്ങനെയാണ്.

അശ്വതി മുതൽ രേവതി വരെ ഇരുപത്തി ഏഴ് നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രങ്ങൾക്കും ഓരോ വ്യക്ഷങ്ങൾ ഇവിടെ പരിപാലിച്ചു വരുന്നു. ഒമ്പത് കയ്യുള്ള ഈ നക്ഷത്ര വനത്തിൽ ഓരോ കൈയ്യിലും മൂന്ന് വീതം ചെടികൾ ആണ് പരിപാലിച്ചു വരുന്നത്. ഇതിന്റെ നടുക്ക് ഇരിപ്പടവും പുന്തോട്ടവും. ജലാശയത്തിന്റെയും പണികൾ പുരോഗമിക്കുന്നു.

നവഗ്രഹവനം - നക്ഷത്ര വനത്തിന് സമീപത്തായി ഒരു നവഗ്രഹ ഉദ്യാനം രൂപം കൊള്ളുന്നു. ഇതിന്റെ മദ്ധ്യഭാഗത്തായി സൂര്യനെ പ്രതിനിധാനം ചെയ്യുന്ന എരിക്ക്, കിഴക്ക് ശുക്രന് അത്തി, തെക്ക് ചുവ്വാക്ക് കരിഞ്ഞാലി, പടിഞ്ഞാറ് ശനിക്ക് വഹ്നി, വടക്ക് വ്യാഴത്തിന് അരയാൽ, വടക്കു കിഴക്ക് ബുധന് കടലാടി, തെക്കു കിഴക്ക് ചന്ദ്രന് പ്ലാവ്, തെക്കുപടിഞ്ഞാറ് രാഹുവിന് കറുക, പടിഞ്ഞാറ് വടക്ക് കേതുവിന് ദർഭ എന്നിങ്ങനെയാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്.

publive-image

മനുഷ്യരുപത്തിലുള്ള ഔക്ഷധ തോട്ടം - മനുഷ്യ ശരീരത്തിന്റെ പൂർണ്ണരൂപ മാത്രുകയിൽ ഓരോ അവയവങ്ങളുടെ സംരക്ഷണത്തിന് ആ വിശ്വമായ ഔഷധ ചെടികൾ കൊണ്ട് ഇവിടെ ഒരു ഉദ്യാനം തീർത്തിരിക്കുന്നു. ഇത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഏറെ പ്രയോജന പെടുന്ന രീതിയിൽ രൂപകൽപന ചെയ്ത് സംരക്ഷിക്കുന്നു.

തുളസീവനം - കാനന ക്ഷേത്രത്തിലെ ഒരു വിസ്മയം ആണ് തുളസീവനം. ലോകത്ത് ആകെ 150 ഇനം തുളസി ചെടികൾ ഉള്ളതായാണ് സങ്കൽപ്പം. ഇതിൽ 48 ഇനം തുളസി ചെടികൾ ഇവിടെ പരിപാലിച്ചു വരുന്നു.

ഉൽഘണ്ട വ്യഷം - അത്യപൂർവ്വമായ ഒരു ഔഷധ സസ്യമാണ് ഉൽഘണ്ടം. ഇത് പ്രധാനമായും ആനയുടെ മദപ്പാട് ചികിൽസക്കാണ് ഉയോഗിക്കുന്നത്.

Advertisment