സംസ്കൃത സർവ്വകലാശാലയിൽ ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനികളുടെ ഒഴിവുകളിലേയ്ക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ

New Update

publive-image

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള സെൻട്രൽ ലൈബ്രറിയിൽ ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനികളുടെ ഒഴിവുകളിലേയ്ക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലൈബ്രറി സയൻസിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. 2020 മാർച്ച് 31 നോ അതിന് ശേഷമോ യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

Advertisment

ആകെ ഒഴിവുകൾ – രണ്ട്. പ്രതിമാസം ഒൻപതിനായിരം രൂപ വേതനമായി ലഭിക്കും. ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2023 ജനുവരി നാല് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Advertisment