സപ്തദിന ക്യാമ്പ് " അമൃതംഗമയ "സമാപിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ: ജീ വി എച്ച് എസ് എസ് മലമ്പുഴ സ്കൂളിലെ വിഎച്ച്എസ് സി വിഭാഗത്തിൽ പ്രവർത്തിക്കുന്ന എൻഎസ്എസ് യൂണിറ്റിലെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് അമൃതംഗമയ സമാപിച്ചു. ഡിസംബർ 26 മുതൽ ജനവരി ഒന്നാം തീയതി വരെ കടുക്കാംകുന്നം ജി എൽ പി സ്കൂളിലായിരുന്നു ക്യാമ്പ് നടന്നത്.

Advertisment

മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധിക മാധവൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ദൃഢഗാത്രം , ഭൂമിജം ,സാർത്ഥകം സമജീവനം, ബോധപൂർവ്വം പുതുവർഷം തുടങ്ങിയ അഞ്ചു പ്രോജക്ടുകളും, സമർപ്പിതം ,സജ്ജം തുടങ്ങിയ സ്കിൽ സെഷനുകളും നടന്നു.

വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനും ബോധവൽക്കരണത്തിനുമായി ലഹരി വിരുദ്ധ ക്ലാസുകൾ,ഫയർ സേഫ്ടി ക്ലാസുകൾ, ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്, ക്രാഫ്റ്റ് സെഷൻ , സോപ്പ് പൊടി, ഫിനോയിൽ നിർമ്മാണം, വിദഗ്ദരോടൊപ്പമുള്ള ഇൻററാക്ഷൻ ക്ലാസുകൾ തുടങ്ങിയവ നടന്നു.

publive-image

ശ്രമദാന പ്രവർത്തനത്തിന്റെ ഭാഗമായി മലമ്പുഴ കടുക്കാകുന്നം മെയിൻ റോഡിലെ റെയിൽവേ മേൽപാലത്തിന്റെ ഇരു വശവും വിദ്യാർത്ഥികൾ വൃത്തിയാക്കി. സ്ത്രീധനത്തിനെതിരെ ഫ്ലാഷ് മോബ് , സമജീവനം പ്രോജക്റ്റിന്റെ ഭാഗമായി സർവ്വേ , ദൃഢഗാത്രo പ്രൊജക്റ്റിന്റെ ഭാഗമായി അടുക്കള കലണ്ടർ വിതരണം , ക്യാമ്പ് സ്കൂളിൽ അടുക്കളത്തോട്ട നിർമ്മാണം, ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി യെല്ലോ ലൈൻ കാമ്പയിൻ, ജാഗ്രത ബോർഡുകൾ, മുഖക്കണ്ണാടി സ്ഥാപിക്കൽ എന്നിവ നടത്തി.

ക്യാമ്പിന്റെ ഭാഗമായി വിവിധ കൃഷിരീതികൾ പഠിക്കുവാനായി പാടവരമ്പത്തേക്ക് എന്ന പരിപാടിയും വൃദ്ധജനങ്ങളുടെ കാര്യങ്ങൾ മനസ്സിലാക്കാൻ വൃദ്ധസദന സന്ദർശനവും, പാലിയേറ്റീവ് കെയർനെപ്പറ്റി അറിയാനുള്ള ക്ലാസുകളും നടന്നു. ക്യാമ്പിലെ അവസാന ദിവസം പ്രകൃതിയെയും പക്ഷികളെ പറ്റി അറിയാനും ബേർഡ് വാക്ക് നടത്തി. സമാപന ദിവസം ബെസ്റ്റ് ക്യാമ്പർ അവാർഡ് ശിഹാസിന് സമ്മാനിച്ചു.

Advertisment