പാലക്കാട്: ജീവിതം വർണ്ണാഭമാക്കാം എന്ന തലക്കെട്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ടീൻ ഇന്ത്യ പാലക്കാട് നഗരത്തിൽ നടത്തിയ ജില്ലാ കൗമാര സമ്മേളനം
പുതു കാഴ്ചകളും അനുഭവങ്ങളും പകർന്നു നൽകുന്നതായി.വർണ്ണാഭമായ പരിപാടികളായിരുന്നു കൗമാര സമ്മേളനത്തിന്റെ പ്രത്യേകത. കോട്ട മൈതാനത്തിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ ടീൻ ഇന്ത്യയുടെ ലോഗോയിലെ എട്ട് വർണ്ണങ്ങളിലുള്ള പ്ലാറ്റുണുകളായാണ് കൗമാരക്കാർ അണിനിരന്നത്.
മുദ്രാ ഗീതങ്ങൾ, പ്ലക്കാർഡുകൾ, ഇൻറർനാഷണൽ ബാനറുകൾ, ബാൻഡ് മേളം, കോൽക്കളി, ദഫ്മുട്ട്, ഒപ്പന, സ്കേറ്റിംഗ്, ചലിക്കുന്ന ഫുട്ബോൾ മൈതാനം വിവിധ സാമൂഹിക വിഷയങ്ങൾ പ്രതിപാദിക്കുന്ന വൈവിധ്യമാർന്ന ഫ്ലോട്ടുകൾ തുടങ്ങിയ വൈവിധ്യമാർന്ന കലാ ആവിഷ്കാരങ്ങൾ റോഡ് ഷോക്ക് മാറ്റുകൂട്ടി. വിക്ടോറിയ കോളേജിൽ നടന്ന പൊതുസമ്മേളനത്തിൽ ഡിജിറ്റൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ജനങ്ങളെ വിസ്മയിപ്പിക്കുന്നതായിരുന്നു.
ജീവിതം വർണ്ണാഭമാക്കാം എന്ന പ്രമേയത്തെ വിശദീകരിക്കുന്ന കലാരൂപങ്ങളായിരിന്നു കൗമാര സമ്മേളനത്തിന്റെ പ്രധാന ആകർഷണീയത. ജില്ലയിലെ ടീൻ ഇന്ത്യ പ്രതിഭകൾ അവതരിപ്പിച്ച കോൽക്കളി , സംഗീതശില്പം, വട്ടപ്പാട്ട്, മിമിക്രി തുടങ്ങിയ കലാ ആവിഷ്കാരങ്ങൾ അവതരണ മികവ് കൊണ്ടും ആശയ ഉള്ളടക്കം കൊണ്ടും മികവുറ്റതായിരുന്നു.
പൊതു സമ്മേളനത്തിൽ വ്യത്യസ്ത മേഖലയിൽ മികവ് തെളിയിച്ച കൗമാരക്കാരെ ആദരിച്ചു.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ശൂറ അംഗം ടി മുഹമ്മദ് വേളം, ടീൻ ഇന്ത്യ സംസ്ഥാന അസി.കോഡിനേറ്റർ ജലീൽ മോങ്ങം, ടീൻ ഇന്ത്യ സംസ്ഥാന ക്യാപ്റ്റൻമാരായ നബ്ഹാൻ കെ.സി, ദിൽറുബ ശർഖി, ടീൻ ഇന്ത്യ ജില്ലാ രക്ഷാധികാരി ബഷീർ ഹസൻ നദ് വി,
എസ് .ഐ .ഒ . ജില്ലാ പ്രസിഡൻറ് അനീസ് തിരുവാഴാംകുന്ന്, ജി.ഐഒ . ജില്ലാ പ്രസിഡൻറ് ഹനാൻ.പി നസീർ , ടീൻ ഇന്ത്യ ജില്ലാ കോഡിനേറ്റർ നജീബ്.എ ടീൻ ഇന്ത്യ ജില്ലാ ക്യാപ്റ്റൻ റിഷാൻ ഇബ്രാഹിം, സമ്മേളന ജനറൽ കൺവീനർ അബ്ദുസ്സലാം മേപ്പറമ്പ് എന്നിവർ സംസാരിച്ചു.