New Update
/sathyam/media/post_attachments/cqZfFbnTEYAELWBvZUeX.jpg)
നെടും പൊറൈയൂര്‍ സ്വരൂപമായിരുന്നു ആദ്യ പാലക്കാട് രാജകുടുംബം. എ. ഡി. ഒന്നാം നൂറ്റാണ്ടില്‍ 'പൊറൈനാട്' എന്നായിരുന്നു പാലക്കാടിന്റെ പേര്. 1363-ല്‍ കോഴിക്കോട് സാമൂതിരി പാലക്കാട് പിടിച്ചടക്കി.പാലക്കാട് രാജാവ് കോമി അച്ചന്‍ മൈസൂര്‍രാജാവിന്റെ സഹായം തേടി.മൈസൂര്‍ സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു.പിന്നീട് ഹൈദരാലി പാലക്കാട് പിടിച്ചു. ഹൈദരാലിയുടെ പുത്രന്‍ ടിപ്പു സുല്‍ത്താന്‍ 1766-77 കാലത്ത് നിര്‍മിച്ചതാണ് ഇന്നു കാണുന്ന പാലക്കാട് കോട്ട.
Advertisment
സാമൂതിരിയും ബ്രിട്ടീഷുകാരും ചേര്‍ന്ന് 1783-ല്‍ ഈ കോട്ട പിടിച്ചെടുത്തെങ്കിലും ടിപ്പു സൈന്യവുമായി വന്നപ്പോള്‍ സാമൂതിരി പിന്‍മാറി.ടിപ്പുവും ഇംഗ്ലീഷുകാരും തമ്മില്‍ നടന്ന യുദ്ധത്തേത്തുടര്‍ന്ന് 1792-ല്‍ പാലക്കാട് ബ്രിട്ടീഷ് അധീനതയിലായി.ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്.
സ്വാതന്ത്യത്തിന് ശേഷം അത് മദ്രാസ് സംസ്ഥാനത്തിന് കീഴിലായി.1956ല്‍ കേരളം രൂപീകൃതമായപ്പൊള്‍ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു.
1957 ജനുവരി ഒന്നിനാണ് പാലക്കാട് ജില്ല രൂപം കൊണ്ടത്. അന്നത്തെ മലബാര്‍ ജില്ലയെ മൂന്നായി വിഭജിച്ച് പാലക്കാട്,കണ്ണൂര്‍,കോഴിക്കോട് എന്നീ ജില്ലകള്‍ രൂപവത്കരിക്കുകയായിരുനു
അന്ന് തൃശൂര്‍ ജില്ലയിലായിരുന്ന ചിറ്റൂര്‍ താലൂക്ക് പാലക്കാടിനൊപ്പം ചേര്‍ക്കുകയും മലബാറിന്റെ ഭാഗമായിരുന്ന ചാവക്കാട് തൃശൂരിനു കൊടുക്കുകയും ചെയ്തു. കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്.
പ്രത്യകതകൾ:
1.കരിമ്പനകളുടെ നാട്
2.റവന്യൂ വില്ലേജുകൾ കൂടുതലുള്ള ജില്ല.
3.സ്ത്രീ തൊഴിലാളികൾ കൂടുതലുള്ള ജില്ല.
3.പ്രാചീനകാലത്ത് തരൂർസ്വരൂപം എന്നറിയപ്പെട്ടു
കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല്,കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല.
4.കേരളത്തിൽ ഓറഞ്ച്, നിലക്കടല, ചാമച്ചോളം, പരുത്തി എന്നിവ ഉത്പാദിപ്പിക്കുന്ന ഏക ജില്ല.
5.ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകരിച്ച ജില്ല.
6.ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല.
7.ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ വത്കൃത കലക്ട്രേറ്റ്.
8.കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല.
ഇത്തരം അനേകം സവിശേഷതകളാലും തനിമ നഷ്ടപ്പെടാത്ത ഗ്രാമങ്ങളാലും ഈ ജില്ല വേറിട്ട് നിൽക്കുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us