കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ) യുടെ നേതൃത്വത്തിൽ പാലക്കാട് മേഖല മത്സ്യ / അനുബന്ധ തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ളാസ് സംഘടിപ്പിച്ചു

New Update

publive-image

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ ചേർന്ന ബോധവത്ക്കരണ ക്ളാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ
ഉത്ഘാടനം ചെയ്തു. കിലെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം കെ. മല്ലിക അധ്യഷത വഹിച്ചു. അനുബന്ധ മത്സ്യ തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സമീർ ഖാൻ , മത്സ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എസ് സുൽഫിക്കർ അലി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

Advertisment

മത്സ്യഫെഡ് അസി. മാനേജർ ഡോ പി.എസ്. ശിവ പ്രസാദ്, എച്ച് ആർ ട്രെയിനർ അജിത് മേനോൻ എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. മത്സ്യ ബോർഡ് റീജണൽ എക്സിക്യൂട്ടീവ് കെ.ബി രമേഷ് സ്വാഗതവും കിലെ ഫെലോ വിജയ് വിൽസ് നന്ദിയും പറഞ്ഞു.

Advertisment