/sathyam/media/post_attachments/fCp1nAya023mzdHDRBjn.jpeg)
ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാളികളായി മുന്നോട്ട് വരണമെന്ന് നഗരസഭ അധ്യക്ഷ പ്രിയ അജയൻ അഭിപ്രായപ്പെട്ടു .കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെട്ട വരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിശ്വാസിൻ്റെ പത്താം വാർഷികാഘോഷം ഉത്ഘാ ടനം ചെയ്തു സംസാരിക്കുക യായിരുന്നു അവർ. അതിജീവിതർക്കൊപ്പം സമൂഹം ഉണ്ടാകണമെന്നും അതിൽ വിശ്വാസ് വലിയ പങ്ക് വഹിക്കുണ്ടെന്നും അവർ പറഞ്ഞു.
സ്ത്രീ, ശിശു വികസന വകുപ്പിൻ്റെ പെൺകുട്ടികൾക്കായുള്ള എൻട്രി ഹോമിൽ വെച്ചു താമസക്കാരുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തി സമ്മാനദാനവും നിർവഹിച്ചു. വിശ്വാസ് നിയമ വേദി ചെയർപഴ്സൻ അഡ്വ. എസ്.ശാന്താദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിശ്വാസ് സെക്രട്ടറി പി.പ്രേംനാഥ് സ്വാഗതവും കോർഡിനേറ്റർ ദീപാ ജയപ്രകാശ് നന്ദിയും പറഞ്ഞു . ഹോം മാനേജർ സ്വാതി, വിശ്വാസ് ജോയിന്റ് സെക്രട്ടറി അഡ്വ. എൻ. രാഖി, വിശ്വാസ് വൊളന്റിയർമാരായ ലേഖ മേനോൻ, പ്രേമ സതീഷ്, സുനില, ഗീത ദേവദാസ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us