മേപ്പാടിയില്‍ കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

New Update

publive-image

Advertisment

കല്‍പ്പറ്റ: മേപ്പാടിയില്‍ കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്. വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ മേഡിക്കല്‍ കോളേജ് ആശുപത്രിയിലും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ചുണ്ടേല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സില്‍ ചെന്നിടിക്കുകയായിരുന്നു. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമായി പറയുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Advertisment