മൊറയൂർ: മൊറയൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പുളിക്കലാംകുന്നിൽ കാലങ്ങളായി അനുഭവിക്കുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. 02/01/2023 തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അരിമ്പ്ര ഡിവിഷൻ മെമ്പർ ഫായിസ റാഫി പുളിക്കലാംകുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങ് മൊറയൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ റഹ്മത്ത് കുന്നാഞ്ചേരി അധ്യക്ഷത വഹിച്ചു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2021-22 ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് മെമ്പർ ഫായിസ റാഫി അനുവദിച്ച 11 ലക്ഷം രൂപ ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി നിർമ്മിച്ചത്. ബംഗാളത്ത് അലവി വാലഞ്ചേരി അരിമ്പ്ര റോഡിന് സമീപം സൗജന്യമായി നൽകിയ സ്ഥലത്ത് പദ്ധതിയുടെ പമ്പ ഹൗസും കുഴൽ കിണറും സ്ഥാപിച്ചു. പദ്ധതിക്ക് ആവശ്യമായ ടാങ്ക് നിർമ്മാണം നടത്തിയത് പീടികപ്പറമ്പൻ മുഹമ്മദ് എന്നിവർ ഹിൽട്ടോപ് പുളിക്കലാംകുന്നിൽ സൗജന്യമായി നൽകിയ സ്ഥലത്താണ്. കുടിവെള്ള പദ്ധതിക്ക് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നൽകിയ ഇരുവരെയും ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് മെമ്പർ ആദരിച്ചു.
ചടങ്ങിൽ അജ്മൽ ആനത്താൻ, കെ കെ മുഹമ്മദ് റാഫി, പാറക്കൽ റസാഖ്, റഷീദ് മുണ്ടോടൻ, ടിപി സലീം മാസ്റ്റർ, കെ സി സലീം, വാസുദേവൻ കാവുങ്ങൽകണ്ടി, ടി പി അസീസ് എന്ന നാണി, മുക്കണ്ണൻ അബ്ദുറഹ്മാൻ, സി കെ ജലീൽ, കെ അബ്ദു, കെ നാടി തുടങ്ങിയവർ സംബന്ധിച്ചു.