പൊന്നാനി: ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും, റേഷൻ കടകളിലെ പുഴുക്കല്ലരി ക്ഷാമവും കാരണം ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പൊതു മാർക്കറ്റുകളിലെ വിലക്കയറ്റം കാരണം മാവേലി സ്റ്റോറുകളിൽ തിരക്ക് അനുഭവപ്പെടുകയും ഭക്ഷ്യവസ്തുക്കൾ പെട്ടെന്ന് തീർന്നു പോവുകയും ചെയ്യുന്നു. ഇതുകാരണം മാവേലി സ്റ്റോറുകളിലും ആവശ്യവസ്തുക്കൾ ഇല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
പൊതു മാർക്കറ്റിലെ വിലവർധനവിന് പരിഹാരം കാണുന്നതിന് മാവേലി സ്റ്റോറുകളിൽ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ എത്തിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷവഹിച്ച യോഗം മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ,വി ചന്ദ്രവല്ലി, പുന്നക്കൽ സുരേഷ്, ജെപി വേലായുധൻ, എ പവിത്രകുമാർ ,എൻ പി സേതുമാധവൻ, കെ ജയപ്രകാശ്, പ്രദീപ് കാട്ടിലായിൽ, എം അബ്ദുല്ലത്തീഫ്, എൻ പി നബിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു