"കരിപ്പൂരിനെ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് ആയി പുനസ്ഥാപിച്ച നടപടി സ്വാഗതാർഹം": സുന്നി മാനേജ്മെന്റ് അസോസിയേഷൻ

New Update

publive-image

കോട്ടക്കൽ : 2023 ജൂൺ അവസാന ആഴ്ചയിൽ ആരംഭിക്കാനിരിക്കുന്ന ഹിജ്റാബ്ദം 1444 ലെ വിശുദ്ധ ഹജ്ജ് യാത്രയ്ക്ക് കരിപ്പൂർ വിമാനതാവളത്തെ എംബർക്കേഷൻ പോയിന്റായി പരിഗണിച്ച നടപടിയെ സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു ഇതിന് വേണ്ട ഇടപെടലുകൾ നടത്തിയ സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രിയെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയെയും യോഗം അഭിനന്ദിച്ചു

Advertisment

ഈ വർഷത്തെ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നതിലെ അനിശ്ചിതത്വത്തിന് ഉടനെ പരിഹാരം ഉണ്ടാവണമെന്ന് യോഗം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു

മുഹമ്മദ്‌ ഖാസിം കോയ പൊന്നാനി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സുലൈമാൻ ഇന്ത്യനൂർ, മൊയ്‌ദീൻ മാസ്റ്റർ കണ്ണമംഗലം,യാഹു ഹാജി തിരൂർ, അബ്ദുൽ ഗഫൂർ മാസ്റ്റർ എടയൂർ, ബഷീർ ഹാജി പടിക്കൽ, സിദ്ദിഖ് മൗലവി ഐലക്കാട്, കോയ മുസ്‌ലിയാർ കളിയാട്ടമുക്ക്, മുസ്തഫ അരീതോട്, അബ്ദുല്ല മുസ്‌ലിയാർ വെന്നിയൂർ,സൈദലവി മാസ്റ്റർ പുതുപ്പള്ളി എന്നിവർ പ്രസംഗിച്ചു

കുഞ്ഞാലസ്സൻ ഹാജി പറപ്പൂർ, ശാഹുൽ ഹമീദ് മൗലവി പൊന്നാനി, ഹനീഫ അരീക്കാട്, ബാവ ആട്ടീരി, മുഹമ്മദ്‌ കുട്ടി ഹാജി മമ്പുറം, മുക്കിൽ മൊയ്‌ദീൻ കുട്ടി ഹാജി,ഇസ്മായിൽ അൻവരി തുടങ്ങിയവരും സംബന്ധിച്ചു.

Advertisment