സാമ്പത്തീക ക്രമക്കേട്: നിയമ പോരാട്ടം നടത്തും: പിരിയിരിഹരിദാസ്

New Update

publive-image

പാലക്കാട്:എസ് എൻ ഡി പി പടിഞ്ഞാറെ യൂണിയനിൽ നടന്ന സാമ്പത്തിക ക്രമക്കേട് സംസ്ഥാന ജില്ല നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്ന് എസ് എൻ ഡി പി പ്രവർത്തകൻ പിരിയാരി ഹരിദാസ്. 2019 ൽ നടന്ന ക്രമക്കേട് വെളിച്ചത്തു കൊണ്ടുവരുവാനും നീതി ലഭിക്കാനുമായി നിയമ പോരാട്ടത്തിനൊപ്പം പ്രത്യക്ഷ സമരം നടത്തുമെന്നും പിരിയാരി ഹരിദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്എൻഡിപി  പാലക്കാട് പടിഞ്ഞാറ് യൂണിയന്റെ നേതൃത്വത്തിൽ കോളേജ് സ്ഥാപിക്കാൻ തീരുമാനിച്ചതിന്റെ മറവിലാണ് സാമ്പത്തിക തിരിമറിയും ഭാരവാഹി തട്ടിപ്പും നടന്നിട്ടുള്ളത്.

Advertisment

പടിഞ്ഞാറെ യൂണിയൻ  ഭാരവാഹികൾ തന്നെ ഭാരവാഹികളും  അംഗങ്ങളുമായാണ് ശ്രീ നാരായണ വിദ്യ മന്ദിർ ട്രസ്റ്റ് രൂപീകരിച്ചത്. ട്രസ്റ്റ് രൂപീകരിക്കുന്നതിന് സംസ്ഥാന നേതൃത്വം അനുമതി നൽകിയിരുന്നു. കോളേജ് നിർമ്മാണത്തിനായി ഷെയർ രൂപത്തിൽ വിവിധ വ്യക്തികളിൽ നിന്ന് മൂന്ന് മാസത്തിനകം തന്നെ 3 കോടിയോളം പിരിച്ചെടുത്തു , കോളേജും വരുമാനവും സ്വന്തമാക്കാനായി ഡിഡിൽ അമൻമെന്റ് ട്രസ്റ്റ് ഭാരവാഹികൾ ഉണ്ടാക്കി, കോളേജ് ഭരണ സമിതിയിൽ പിന്തുടർച്ച അവകാശം, വരുമാനത്തിന്റെ 3% ട്രസ്റ്റ് അംഗങ്ങൾക്ക് തുടങ്ങിയ വയാണ് അമൻമെന്റിൽ എഴുതി ചേർത്തത്.

ലക്ഷങ്ങൾ നൽകിയ വരെ മൂലക്കിരുത്തി കോളേജ് സ്വന്തമാക്കാനുള്ള ശ്രമമാണ് നടത്തിയത്.ട്രസ്റ്റ് അംഗങ്ങൾക്കിടയിലുണ്ടായ ഭിന്നത മൂലം യോഗത്തിന്റെയും കോളേജിന്റെയും പ്രവർത്തനം മന്ദീഭവിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് നേതൃത്വത്തിന് പരാതി നൽകിയത്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി നൽകി , എന്നിട്ടും പ്രശ്ന പരിഹാരമാവത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. അഡ് ഹോക്ക് കമ്മിറ്റിയെ പുറത്താക്കിയ ട്രസ്റ്റ് ഭാരവാഹികൾ കോടതി നിയോഗിച്ച കമ്മീഷനുമായും സഹകരിക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് പ്രത്യക്ഷ സമരം ആരംഭിക്കുന്നതെന്നും പിരിയാരി ഹരിദാസ്  പറഞ്ഞു. എസ്എഎൻഡിപി പ്രവർത്തകരായ സുരേഷ് കെ.ജി. മണ്ണൂർ, ആർ. സ്വാമിനാഥൻ, കെ. മോഹനൻ , പി.എം. രാജ്മോഹൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Advertisment