മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡനത്തിന് ഇരയാക്കിയ സിപിഎം പ‌ഞ്ചായത്ത് അംഗത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ

New Update

കോഴിക്കോട്: മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ സിപിഎം പ‌ഞ്ചായത്ത് അംഗത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് പോക്സോ കോടതി നാളെ വിധി പറയും. കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. തെളിവുകളെല്ലാം എതിരായത് കൊണ്ടാണ് പ്രതി ഒളിവിൽ പോയതെന്ന് ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. പ്രോസിക്യൂഷനും ജാമ്യാപേക്ഷയെ എതിർത്തു.

Advertisment

publive-image

ഇക്കഴിഞ്ഞ ഡിസംബർ 29 നാണ് മോക് ഡ്രില്ല് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 15 കാരനെ മാവൂർ പഞ്ചായത്ത് അംഗം ലൈംഗിക പീഡനത്തിനിരയാക്കിയത്. ആംബുലൻസിലും കാറിലും പീഡനം നടന്നുവെന്നായിരുന്നാണ് മൊഴി. പൊലീസ് കേസ് എടുത്തതോടെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഉണ്ണികൃഷ്ണൻ ഒളിവിൽ പോയി.

രാഷ്ട്രീയപ്രേരിതമായി കെട്ടിചമച്ച കേസാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിനിടെ  പ്രതിഭാഗം കോടതിയിൽ പറഞ്ഞു. യുഡിഎഫുകാർക്ക് ഉണ്ണികൃഷണനോട് വൈരാഗ്യം ഉണ്ടെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. മാത്രമല്ല, മണൽ മാഫിയക്ക് എതിരെ പ്രവർത്തിച്ചതിന്‍റെ വിരോധവും ഉണ്ടെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.

വ്യക്തമായ തെളിവുകളോടെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ജാമ്യം നൽകിയാൽ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്നും ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോതിയെ ബോധിപ്പിച്ചു. പൊതുപ്രവർത്തകനായ പ്രതി നിയമനടപടി നേരിടാതെ ഒളിവിൽ പോയത് തന്നെ തെളിവുകൾ ഇല്ലാതാക്കാനാണെന്ന് പ്രോസിക്യൂഷനും വാദിച്ചു. സംഭവം നടന്ന ആംബുലൻസ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisment