വീൽചെയറിലും ക്രെച്ചസുകളിലും തളച്ചിട്ടവർക്കായി വേറിട്ട ഒരു യാത്രയൊരുക്കി കെ.എസ്.ആർ‌.ടി.സി

New Update

കോഴിക്കോട്:  വീൽചെയറിലും ക്രെച്ചസുകളിലും തളച്ചിട്ടവർക്കായി വേറിട്ട ഒരു യാത്രയൊരുക്കി കെ.എസ്.ആർ‌.ടി.സി. കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 40 ഓളം കുട്ടികളെ പുറംലോക കാഴ്ചയ്ക്കായി എറണാകുളത്തേക്ക് ഒരു യാത്ര സംഘടിപ്പിച്ചതാണ് ഇവർ വ്യത്യസ്തരായത്.

Advertisment

publive-image

ആ കുരുന്നു മനസ്സുകൾക്ക് യാത്രയുടെ ആവേശവും സന്തോഷവും നൽകാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ബി.ടി.സി ടീം. വീൽച്ചെയറിൽ നിന്നും മറ്റൊരു ലോകമുണ്ടെന്ന് അവരെ കാണിച്ചുകൊടുക്കുകയും സർക്കാരിൻ്റെ ബോട്ടിൽ യാത്രയും  പിന്നെ സുഭാഷ് പാർക്ക്, ലുലു മാൾ തുടങ്ങിയ സ്ഥലങ്ങളിലെ സന്ദർശനവും എല്ലാ തരത്തിലും അവർക്ക് മറക്കാനാകാത്ത നിമിഷങ്ങളാണ് സമ്മാനിച്ചത്.

ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ ഭരണ സമിതി അംഗങ്ങൾ, ഐ.സി.ഡി.എസ് സൂപ്പർവൈസർ  നിഷ, ബി.ടി.സി. കോഴിക്കോട് ജില്ലാ  കോഡിനേറ്റർ  ബിന്ദു' സഹപ്രവർത്തകരായ റോബിൻ ജോസ് ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Advertisment