New Update
മലപ്പുറം: മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ ബ്രേക്ക് നഷ്ടമായ സ്കൂൾ ബസ് വീടിന്‍റെ മതിൽ ഇടിച്ചുകയറി മറിഞ്ഞു. നോവൽ സ്കൂളിലെ ബസ്സാണ് കുട്ടികളുമായി പോകവെ മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ഓടിയെത്തിയ നാട്ടുകാർ കുട്ടികളെ രക്ഷപ്പെടുത്തി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. എന്നാല്‍, ബസിനു പിന്നിൽ സഞ്ചരിച്ച ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
Advertisment