ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ജില്ലയായി ‘കൊല്ലം’: പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

New Update

publive-image

കൊല്ലം: ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ജില്ലയായി ‘കൊല്ലം’. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. കേശവന്‍ സ്മാരക ടൗണ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വര്‍ഷം കൊണ്ടാണ് ജില്ലയിലെ ഏഴ് ലക്ഷം കുടുംബങ്ങളെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിച്ചത്.

Advertisment

രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കുന്നവര്‍ അധികാരത്തില്‍ വരണമെങ്കില്‍ വോട്ട് ചെയ്യുന്ന ജനങ്ങള്‍ക്ക് ഭരണഘടന അവബോധം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേട്ടം കൈവരിച്ച ആദ്യത്തെ പഞ്ചായത്ത് കുളത്തുപ്പുഴയും ബ്ലോക്ക് പഞ്ചായത്ത് ചവറയുമാണ്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കൊല്ലം ജില്ലാ പഞ്ചായത്തും കിലയും ചേര്‍ന്ന് ദി സിറ്റിസണ്‍ ക്യാമ്പയിന്‍ തുടങ്ങിയത്. പരിശീലനം കിട്ടിയ 2000 സെനറ്റര്‍മാര്‍ പത്ത് മുതല്‍ ഇരുപത് കുടുംബങ്ങളെ ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസെടുത്തത്.

Advertisment