New Update
/sathyam/media/post_attachments/meGM8nejtEaWXaLt29Kg.jpg)
കോഴിക്കോട് :മലബാർ മേഖലയിലെ ഏകത പരിഷത്ത് ഭാരവാഹികളുടെ യോഗം കോഴിക്കോട് രാമനാട്ടുകരയിൽ നടന്നു.ബഫർ സോൺ ഉയർത്തുന്ന ആശങ്കളിൽ കേരളത്തിലെ 50 ലക്ഷത്തിൽ പരം ജനത ദുരിത ഭീതിയിൽ അകപെട്ടിരിക്കുന്ന സാഹചര്യത്തിൽ മലയോര ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഏകതാ പരിഷത്ത് മലബാർ മേഖല യോഗം കേന്ദ്ര- സംസ്ഥാന സർക്കാർകളോട് ആവശ്യപ്പെട്ടു.
Advertisment
ഏകതാ പരിഷത്തിന്റെ നേതൃത്വത്തിൽ മലബാറിലെ ജില്ലകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.മലപ്പുറം ജില്ലയിൽ ജനുവരി 21ന് സായാഹ്ന ധർണയും,കോഴിക്കോട് ജില്ലയിൽ ഫെബ്രുവരി 1,2,3 തീയതികളിലായി മലയോര പ്രദേശങ്ങളിലൂടെ പദയാത്രയും നടത്തും.കണ്ണൂർ ജില്ലയിൽ ജനുവരി 26ന് ഇരിട്ടി മേഖലയിൽ ബഫർ ബോൺ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുയോഗം വിളിച്ചു ചേർക്കാനും,വയനാട് ജില്ലയിൽ ജനുവരി 30ന് മനുഷ്യച്ചങ്ങല തീർക്കുന്നതിനും,
കാസർകോട് ജില്ലയിൽ ഫെബ്രുവരി മാസത്തിൽ യോഗം വിളിച്ചുചേർക്കുന്നതിനും തീരുമാനിച്ചു.
*ഏകതാ പരിഷത്ത് സെൽഫ് ഡിക്ലറേഷൻ ഫോം*
ആത്മാർത്ഥവും സത്യസന്ധവും നീതിപൂർവമായ സാമൂഹിക പ്രവർത്തനസംസ്കാരം രൂപപ്പെടുത്തി എടുക്കേണ്ടതിന്റെ അനിവാര്യത ഏറിവരികയാണ്.
ഏകതാഷത്തിന്റെ പ്രവർത്തനങ്ങൾക്കൊപ്പം സഹകരിക്കാൻ കഴിയുന്ന ആളുകളെ കണ്ടെത്തുന്നതിനും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഭാഗമാക്കുന്നതിനു വേണ്ടി സെൽഫ് ഡിക്ലേഷൻ ഫോം വിതരണം ചെയ്യാൻ തീരുമാനിച്ചു ഓരോ ജില്ലയിലും 50 പുതിയ പ്രവർത്തകരെ കണ്ടെത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
ഏകത പരിഷത്ത് സംസ്ഥാന ജന:കൺവീനർ സന്തോഷ് മലമ്പുഴ അധ്യക്ഷനായി. യോഗത്തിൽ പപ്പൻ കന്നാട്ടി,പവിത്രൻ തില്ലങ്കേരി, ഖാദർ മങ്കട,വേലായുധൻ കീഴരിയൂർ,രമേശ് മേത്തല,ഉഷാകുമാരി, ജെ.എസ്.അരുൺ, ആർ.പി.രവീന്ദ്രൻ വി കെ രാമനാഥൻ, എസ്.പ്രമോദ് കുമാർ, വി.വി.സതി,എം.പി.റീജ,പി.ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us