ജാതി സെൻസസ് നടത്തുന്ന ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നടപടി അഭിനന്ദനാർഹമാണെന്ന് എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ

New Update

publive-image

കോഴിക്കോട് : ജാതി സെൻസസ് നടത്തുന്ന ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നടപടി അഭിനന്ദനാർഹമാണെന്ന് എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പ്രസ്താവിച്ചു. എസ്എൻഡിപി യോഗം ഗോവിന്ദപുരം ശാഖയുടെ 49 മത് വാർഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

തെരഞ്ഞെടുപ്പുകളിൽ ജാതീയ സമവാക്യങ്ങൾ വിദഗ്ദ്ധമായി ഉപയോഗിക്കുന്ന രാഷ്ടീയകക്ഷികൾതെരഞ്ഞെടുപ്പ് കഴിയുമ്പോൾ, നൂറ്റാണ്ടുകളായി ഭരണ സിരാ കേന്ദ്രങ്ങളിൽ നിന്നും അധികാരസ്ഥാനങ്ങളിൽ നിന്നും ആട്ടിയകറ്റി നിർത്തിയിരുന്ന പിന്നാക്ക സമുദായംഗങ്ങളെ വീണ്ടും ഭരണ-അധികാര കേന്ദ്രങ്ങളിൽ നിന്ന് അകറ്റി നിർത്തുന്ന കാഴ്ചയാണ് ഭരണഘടന നിലവിൽ വന്നതിന് ശേഷവും കാണുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
മനുഷ്യരെല്ലാവരും സമൻമാരാ വണമെങ്കിൽ, എല്ലാവർക്കും, തുല്യ അവസരങ്ങൾ കിട്ടണമെന്നും എല്ലാ രംഗത്തും തുല്യത നേടുകയും വേണമെന്നും ഭരണഘടന നിലവിൽ വന്നിട്ട് 72 വർഷം പിന്നിട്ടിട്ടും, സാമൂഹ്യനീതി നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം തുടർന്നു.

സംവരണ സമുദായങ്ങൾക്ക് സംവരണത്തിന്റെ നേട്ടങ്ങൾ എത്രമാത്രം ലഭിച്ചു എന്ന് മനസിലാക്കാൻ ജാതി സെൻസസ്, (വിഭവങ്ങളുടെയും, അവസരങ്ങളുടെയും ഉൾപ്പെടെ) അടിയന്തിരമായി നടത്തിയേ മതിയാകൂ. കേന്ദ്ര കേരള ഭരണാധികാരികൾ തുല്യനീതിക്കായി നിലകൊള്ളുന്നെങ്കിൽ, ബീഹാറിലെ ഭരണകൂടം എടുത്ത ധീരമായ തീരുമാനം, നടപ്പിലാക്കുവാൻ ചങ്കൂറ്റം കാണിക്കണമെന്നും അത്തരത്തിൽ തീരുമാനമെടുക്കുവാൻ, ഭരണ-പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെടണമെന്നും യൂണിയൻ സെക്രട്ടറി സുധീഷ് ആവശ്യപ്പെട്ടു. വാർഷിക പൊതുയോഗത്തിൽ ശിവഗിരി മഠത്തിലെ സ്വാമി ദിവ്യാനന്ദഗിരി അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ ശാഖാ പ്രസിഡന്റ് പൂവത്തിങ്ങൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ എം.മുരളീധരൻ ,വനിതാ സംഘം യൂണിയൻ സെക്രട്ടറി ലീലാ വിമലേശൻ ,കക്കുഴിപ്പാലം ശാഖാ സെക്രട്ടറി പി കെ വിമലേശൻ , മുരളീധരൻ വളയനാട് ,മരക്കാട്ട് ബാബു
വനിതാ സംഘം യൂണിയൻ കമ്മറ്റി അംഗം എം. പത്മാവതി എന്നിവർ പ്രസoഗിച്ചു.

Advertisment