പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപണം; മലപ്പുറത്ത് പന്ത്രണ്ടുകാരന് ക്രൂരമര്‍ദനം, ബൈക്ക് ഇടിപ്പിച്ചു

New Update

publive-image

മലപ്പുറം: പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പെരിന്തല്‍മണ്ണ ആലിപ്പറമ്പിലാണ് കുട്ടിക്ക് മര്‍ദനമേറ്റത്. സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മർദനമേറ്റ കുട്ടി പറഞ്ഞു.

Advertisment

കുട്ടിയെ ക്രൂരമായി മര്‍ദിച്ച, പേരയ്ക്ക മരം നിന്ന സ്ഥലത്തിന്‍റെ ഉടമ അഷ്റഫ് അറസ്റ്റിലായി. കാലിന്റെ അസ്ഥി ഒടിഞ്ഞ കുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കളിക്കാനെത്തിയ കുട്ടികള്‍ സമീപത്തെ പറമ്പില്‍നിന്ന് പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ചാണ് സ്ഥലമുടമ മര്‍ദിച്ചത്. സംഭവത്തിൽ ബന്ധുക്കൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Advertisment