കറുത്ത ചുണ്ടുകളാണോ നിങ്ങളുടെ പ്രശ്നം ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ...

New Update

ബ്ലാക് ഹെഡ്സും, വൈറ്റ് ഹെഡ്സുമൊക്കെ അകറ്റാനും ചർമം മനോഹരമായി സൂക്ഷിക്കാനുമായി മുഖം സ്‌ക്രബ് ചെയ്യുന്ന ഒരുപാട് ആളുകൾ ഉണ്ട്. മുഖ ചർമം പോലത്തന്നെ കൃത്യമായ ഇടവേളകളിൽ ചുണ്ടും സ്‌ക്രബ് ചെയ്യണം. ലിപ്ബാം പുരട്ടാറുണ്ടെങ്കിലും പലരും സ്‌ക്രബ് ചെയ്യാൻ മെനക്കെടാറില്ല.

Advertisment

publive-image

ചിലരുടെ ചുണ്ട് കറുത്തിരിക്കുന്നത് കാണാനില്ലേ. ചില ലിപ്സ്റ്റിക്കുകളുടെ ഉപയോഗവും മറ്റുമാണ് ഇതിന് കാരണം. സ്‌ക്രബ് ചെയ്യുന്നതിലൂടെ മൃതകോശങ്ങളെ നീക്കാൻ കഴിയും. ഇതുവഴി ചുണ്ടിന് നല്ല തിളക്കം ലഭിക്കുകയും ചെയ്യും. പോക്കറ്റ് കാലിയാകാതെ, വീട്ടിലിരുന്നുകൊണ്ട് കോഫിയും തേനും ഉപയോഗിച്ച് സ്ക്രബ് ചെയ്യാം.

കോഫി തിളപ്പിച്ച ശേഷം കിട്ടുന്ന കാപ്പിപ്പൊടിയും കുറച്ച് തേനും മിക്സ് ചെയ്യുക. പത്ത് മിനിട്ട് ചുണ്ടിൽ മസാജ് ചെയ്ത ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകണം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും ചെയ്താൽ മാത്രമേ ഇതിന് നല്ല റിസൽട്ട് ലഭിക്കുകയുള്ളൂ.

Advertisment