ജനതാ പ്രസ്ഥാനങ്ങളുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യം : പി.കെ. കബീർ സലാല

New Update

publive-image

കോഴിക്കോട് : കേരളത്തിൽ ജനതാ ദൾ (സെക്കുലർ), ലോക് താന്ത്രിക് ജനതാ ദൾ എന്നിവ ലയിച്ച് ഒറ്റ പാർട്ടിയായി ജനതാ ദൾ (സെക്കുലർ) എന്ന പേരിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണെന്ന് ജനതാദൾ സെക്കുലർ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ പി.കെ. കബീർ സലാല അഭിപ്രായപ്പെട്ടു.

Advertisment

ഇരു പാർട്ടികളുടെയും ലയനം ഇൻഡ്യൻ രാഷ്ട്രീയത്തിൽ ഒരു വലിയ മാറ്റത്തിന്റെ സൂചനയാണ്. സോഷ്യലിസ്റ്റ് ശക്തികളുടെ ഏകീകരണം കാലഘട്ടത്തിന്റെ ജനതാ പ്രസ്ഥാനത്തിന്റെ ആവശ്യവും അനിവര്യവും ഉയർത്തെഴുന്നേല്പിന് വഴി തെളിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

2024 - ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി സോഷ്യലിസ്റ്റ് പ്രസ്ഥാനം ശക്തിപ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അത് രാജ്യത്ത് ഭരണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു.

Advertisment