എടവണ്ണ/ ജിദ്ദ: ഒതായി ഗവർമെൻറ് പെരകമണ്ണ ഒതായി സ്കൂളിലെ കുട്ടികൾക്ക് ശുദ്ധ ജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒതായി സ്കൂൾ പി ടി എ കമ്മിറ്റി ആവശ്യപെട്ട പ്രകാരം യു വി ഫിൽറ്ററോടെയുള്ള കുടിവെള്ള പദ്ധതി ഒതായി - ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റിയുടെ ജിദ്ദാ ഘടകം സ്‌കൂളിന് സമർപ്പിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിലേയ്ക്ക് അമ്പതോളം കസേരകളും സമർപ്പിച്ചു.
സമർപ്പണ പരിപാടി കെ സി ഫൈസൽ ബാബു ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി കെ സക്കീർ അദ്ധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ യൂസുഫ് യൂ, പി ടി എ വൈസ് പ്രസിഡന്റ് ജുനൈസ് കാഞ്ഞിരാല, വെൽഫെയർ കമ്മിറ്റി രക്ഷാധികാരി സുൽഫീക്കർ ഒതായി, ഭാരവാഹികളായ ഹബീബ് കാഞ്ഞിരാല, നൗഷാദ് വി പി എന്നിവർ ആശംസ അറിയിച്ചു.
പരിപാടിയിൽ വിവിധ രംഗങ്ങളിൽ അംഗീകാരം നേടിയ കുട്ടികളെ ആദരിച്ചു. സീനിയർ അസിസ്റ്റന്റ് ബിജു എം, അധ്യാപകരായ ഫൈസൽ എസ്, റഹീം സി ടി, എന്നിവരും വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ഷാഫി കെ സി, റഷീദ് പി സി എന്നിവരും പരിപാടിക്ക് നേത്യത്വം നലകി.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ ഗീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ സതീഷ് കുമാർ നന്ദിയും പറഞ്ഞു.