വി.ആർ.കൃഷ്ണയ്യർപാർക്കിലെ പൊന്തക്കാടുകൾ വെട്ടി തെളിയിച്ചു 

New Update

publive-image

പാലക്കാട് :പൊന്തക്കാടുകൾ നിറഞ്ഞ് ക്ഷുദ്രജീവികളും ഇഴജന്തുക്കളും വിഹരിക്കുന്ന വി .ആർ .കൃഷ്ണയ്യർ പാർക്ക് വൃത്തിയാക്കി .സ്വാതന്ത്ര്യ സമര സേനാനിയും ശബരി ആശ്രമ സ്ഥാപകനുമായ വി.ആർ.കൃഷ്ണയ്യയുടെ പേരിൽ
നഗരത്തിന്റെ ഹൃദയഭാഗത്ത് ഗവൺമെൻറ് മോഡൽ ഗേൾസ് സ്കൂളിനടുത്താണ് ലക്ഷങ്ങൾ ചെലവിട്ട് നിർമ്മാണം നടത്തിയ പാർക്ക് കാടുപിടിച്ച് കിടന്നിരുന്നത്. ജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതിനാൽ കളിക്കോപ്പുകളും തുരുമ്പ് പിടിച്ച് കിടക്കുകയായിരുന്നു .സത്യം ഓൺലെയിൻ വാർത്തയെ തുടർന്ന് അധികൃതർ കാടുകൾ വെട്ടി തെളിയിക്കുകയായിരുന്നു. പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുകയും കലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തി പാർക്ക് സംരക്ഷിക്കുകയും ചെയ്താൽ ഒട്ടേറെ പേർക്ക് സായാഹ്നങ്ങളിൽ വന്നിരുന്ന് ഉല്ലസിക്കാമെന്ന് നാട്ടുകാർ പറയുന്നു.

Advertisment

publive-image

നഗരത്തിൻറെ ഹൃദയഭാഗത്തുള്ള ഈ പാർക്ക് ഉപയോഗപ്രദമാക്കതെ നശിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.ഇത്തരത്തിൽ കോട്ടമൈതാനത്തെ എ.ആർ.മേനോൻ പാർക്കും ബി.ഇ.എം.സ്കൂളിനു മുന്നിലെ ഡോ: കൃഷ്ണൻ പാർക്കും നശിച്ചു കൊണ്ടിരിക്കയാണ്. രാത്രിയായാൽ ഇവിടങ്ങളിൽ മദ്യപാനികളുടേയും സാമൂഹ്യ വിരുദ്ധരുടേയും അഭിസാരിക മാരുടേയും താവളമായി മാറിയിരിക്കയാണ്. ചില പദ്ധതികളിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ ചിലവിട്ട് ഈ പാർക്കുകൾ നവീകരിക്കുന്നുണ്ടെങ്കിലും അതുകൊണ്ട് പൊതുജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ല.

publive-image

ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാരനും രാഷ്ട്രീയ നേതാക്കൾക്കും പണം കൈയ്യിട്ടു വാരാമെന്ന തല്ലാതെ ഒരു കാര്യവും ഇല്ലന്ന് നാട്ടുകാർ ആരോപിക്കുന്നു. മേൽ പറഞ്ഞ മൂന്നു പാർക്കുകളും എത്ര തവണ ലക്ഷങ്ങൾ ചിലവിട്ട് നവീകരിച്ചെന്നും അവ എത്ര കാലം നിലനിന്നെന്നും കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാക്കാമെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.ജനങ്ങളുടെ നികുതി പണം കൊണ്ട് ചെയ്യുന്ന ഇത്തരം നവീകരണ പ്രവർത്തനങ്ങൾ ജനങ്ങൾക്കു് ഉപകാരപ്രദമാക്കേണ്ടതാണെന്നും അല്ലാതെ കരാറുകാരൻ്റെയോ രാഷ്ട്രീയക്കാരൻ്റെയോ ഉദ്യോഗസ്ഥരുടേയോ പോക്കറ്റ് വീർപ്പിക്കാനല്ലന്നും ജനങ്ങൾ മുന്നറിയിപ്പു നൽകുന്നു.

Advertisment