കേളി പൊതിച്ചോർ വിതരണം ചെയ്തു

New Update

publive-image

നിലമ്പൂർ/റിയാദ് : റിയാദ് കേളി കലാ സാംസ്‌കാരിക വേദിയുടെ 'ഹൃദയപൂർവ്വം പൊതിച്ചോർ’ പദ്ധതിയുടെ ഭാഗമായി പൊതിച്ചോർ വിതരണം ചെയ്തു. നിലമ്പൂർ ബഡ്സ് സ്കൂളിലെ കുട്ടികൾക്കാണ് കേളിയുടെയും, കുടുംബവേദിയുടെയും സഹകരണത്തോടെ ഒരാഴ്ച കാലത്തെ ഉച്ചഭക്ഷണം നൽകുന്നത്.

Advertisment

publive-image

നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം പരിപാടി ഉദ്ഘാടനം ചെയ്തു. കേളി മുൻ സെക്രട്ടറിയും, പ്രവാസി സംഘം ഏരിയ സെക്രട്ടറിയുമായ റഷീദ് മേലേതിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു.

ബഡ്സ് സ്കൂൾ ഹെഡ് മിസ്ട്രസ്സ് സുഹറാബീവി, സ്കൂൾ എംടിഎ ഷാഹിദ, കേളി മുൻ രക്ഷാധികാരി സമിതിയംഗം ഗോപിനാഥൻ വേങ്ങര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേളി ജീവകാരുണ്യ വിഭാഗം മുൻ കൺവീനർ ബാബുരാജ് ചടങ്ങിന് നന്ദി പറഞ്ഞു.

Advertisment