/sathyam/media/post_attachments/CJhyP6pad4cEXgvYhHBp.jpeg)
പാലക്കാട്:ലോക സമത്വത്തെ മുന്നിൽ കണ്ട് കൊണ്ടാവണം സേവന പ്രവർത്തനങൾ നടത്തേണ്ടതെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ . മതങ്ങൾ പഠിപ്പിക്കുന്നത് മാനവ സ്നേഹവും സാഹോദര്യവുമാണെന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ . മുഹയിസ്സുന്ന സ്വാന്തനം പാലക്കാടിന്റെ 4 ആം സമൂഹ വിവാഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബഷീറലി ശിഹാബ് തങ്ങൾ . മതരഹിതമായ പരസ്പര സ്നേഹമാണ് സമൂഹത്തിനാവശ്യം.
അവശരരെ ചേർത്തുപിടിക്കാനുളള പ്രയതനം വിഫലമാവില്ലെന്നും തങ്ങൾ പറഞ്ഞു. നിർധനരായ 20 യുവതി യുവാക്കൾക്കാണ് മുഹ് യിസ്സുന്ന സ്വാന്തനം സംഘടിപ്പിച്ച സമൂഹ വിവാഹത്തിലൂടെ മംഗല്യ ഭാഗ്യം ലഭിച്ചത്. 3 പവനും വസ്ത്രവും നൽകിയായിരുന്നു വിവാഹം. ഓരോ മതത്തിൽ പെട്ടവർക്കും അതാത് മതാചാരപ്രകാരമായിരുന്നു വിവാഹം മുഹ് യിസ്സുന്ന ചെയർമാൻ മൻസൂർ അലി മിസ്ബാഹി അദ്ധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/3XtQFJWVhMLMe8E3DlVN.jpeg)
സയ്യിദ് മുഹമ്മദലി തങ്ങൾ മിസ്ബാഹി, പൊന്മള മൊയ്ദീൻ കുട്ടി ബാലവി, സയ്യിദ് ഹസൻ കുഞ്ഞിക്കോയ തങ്ങൾ, സയ്യിദ് അലവിക്കോയ തങ്ങൾ കൊപ്പം. സയ്യിദ് പൂക്കോയ തങ്ങൾ മമ്പാട്, സ്വാമി സുനിൽ ദാസ് , ഫാദർ ആൽബർട്ട് അനന്ത് രാജ് എന്നിവർ വിവാഹത്തിന് കാർമ്മികത്വം വഹിച്ചു. വി.കെ.ശ്രീ കണ്ഠൻ എം പി, കൗൺസിലർ വി.നടേശൻ , മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, ഡോ: സിദ്ധിഖ് അഹമ്മദ്, ഉമ്മർ ഹത്താബ് ഇംദാദി , സിദ്ധിഖ് ഫാളിലി കൽമണ്ഡപം തുടങ്ങി നിരവധി പേർ പങ്കെടുത്തു.