/sathyam/media/post_attachments/uz2URmR3krznLxeHguIF.jpg)
അറക്കുളം ഗ്രാമപഞ്ചായത്തില്‍ എല്‍.എസ്.ജി.ഡി. സെക്ഷനില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍, തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ തസ്തികകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കാന്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിംഗില്‍ ബിടെക് ആണ് അസിസ്റ്റന്റ് എന്‍ജീനീയറുടെ യോഗ്യത.
തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ക്ക് എസ് എസ് എല്‍ സി വിജയവും ഐറ്റിഐ സിവില്‍ എന്‍ജിനീയറിംഗ് യോഗ്യതയും വേണം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും സേവനത്തില്‍ നിന്നും വിരമിച്ച ഓവര്‍സീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ക്കും ജനുവരി 23 ന് മുമ്പായി അറക്കുളം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 2520230. ഇ-മെയില്‍: secarklmgp@gmail.com