തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

New Update

publive-image

സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി ആദരിക്കുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം 2021 ന് അപേക്ഷ ക്ഷണിച്ചു. തൊഴിലാളികള്‍ക്ക് ലേബര്‍ കമ്മീഷണറുടെ വെബ്സൈറ്റായ Ic.kerala.gov.in മുഖേന ജനുവരി 23 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഒരോ തൊഴില്‍ മേഖലയില്‍ നിന്നും അവാര്‍ഡ് കരസ്ഥമാക്കുന്ന തൊഴിലാളികള്‍ക്ക് 1 ലക്ഷം രൂപയും പ്രശംസാപത്രവും മൊമെന്റോയും സമ്മാനമായി നല്‍കും.

Advertisment

സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു തൊഴിലാളി, നിര്‍മ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, തോട്ടം തൊഴിലാളി, സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍, നഴ്സ് ഗാര്‍ഹിക തൊഴിലാളി, ടെക്‌സ്റ്റൈല്‍മില്‍ തൊഴിലാളി, കരകൗശല, വൈദഗ്ധ്യ പാരമ്പര്യ തൊഴിലാളികള്‍ (ഇരുമ്പ് പണി, മരപ്പണി, കല്‍പ്പണി, വെങ്കലപ്പണി, കളിമണ്‍പാത്ര നിര്‍മ്മാണം, കൈത്തറിവസ്തു നിര്‍മ്മാണം, ആഭരണ നിര്‍മ്മാണം) മാനുഫാക്ചറിങ്/പ്രോസസിങ് മേഖലകളിലെ തൊഴിലാളികള്‍, മരുന്ന് നിര്‍മ്മാണ തൊഴിലാളി, ഓയില്‍മില്‍ തൊഴിലാളി, ചെരുപ്പ് നിര്‍മ്മാണ തൊഴിലാളി, ഫിഷ് പീലിംഗ് തൊഴിലാളി, മത്സ്യ ബന്ധന/വില്‍പന തൊഴിലാളി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖല എന്നിവയാണ് അവാര്‍ഡിനായി പരിഗണിക്കുന്ന തൊഴില്‍ മേഖലകള്‍.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്ഡെസ്‌ക് നമ്പര്‍: 04862-222363, തൊടുപുഴ-8547655396, പീരുമേട്-8547655399, മൂന്നാര്‍-8547655397, ശാന്തന്‍പാറ- 8547655398, നെടുങ്കണ്ടം- 8547655400.

Advertisment