കൊല്ലം ജില്ലയിൽ നായ്ക്കളില്‍ വൈറസ് ബാധ ; മൂന്നു മാസത്തിനിടെ ചത്തുവീണത് നിരവധി തെരുവുനായ്ക്കൾ

New Update

publive-image

കൊല്ലം:ജില്ലയിൽ നായ്ക്കളില്‍ കനൈന്‍ ഡിസ്റ്റംബര്‍ വൈറസ് പടര്‍ന്നു പിടിക്കുന്നതായി റിപ്പോർട്ട്. നിരവധി തെരുവുനായ്ക്കളാണ് കൊല്ലം ജില്ലയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ ചത്തുവീണത്. അതേസമയം, വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നു പിടിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ പേടിക്കേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. നായ്ക്കളുടെ തലച്ചോറിനെയാണ് വൈറസ് ബാധിക്കുന്നത്. രോഗം വന്ന് രണ്ടാഴ്ചക്കകം നായകള്‍ ചത്തു വീഴും, ഭക്ഷണം പോലും കഴിക്കാനാകാത്ത അവസ്ഥയിലേക്ക് രോഗം മൂര്‍ശ്ചിക്കും. ഒരു നായയില്‍ നിന്നു മറ്റൊരു നായയിലേക്കാണ് വൈറസ് പടരുന്നത്.

Advertisment

മനുഷ്യനിലേക്ക് വൈറസ് ബാധ പടരില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.രോഗം വരാതിരിക്കാന്‍ വളര്‍ത്തു നായകള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നു.പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് കനൈന്‍ ഡിസ്റ്റംബര്‍ വൈറസ് ബാധയേറ്റ നായകളും പ്രകടിപ്പിക്കുക. കിഴക്കന്‍ മലയോരമേഖലകളിലെ തെരുവ് നായകളിലാണ് രോഗം ആദ്യം സ്ഥിതീകരിച്ചത്. വൈറസ് ബാധിച്ച് കൂടുതല്‍ നായകള്‍ ചത്തത്‌കൊല്ലം കോര്‍പ്പറേഷന്‍, പനയം, മയ്യനാട്, തൃക്കരുവ, കൊറ്റങ്കര എന്നിവടങ്ങളിലാണ്.

Advertisment