മണ്ണിനെ പോഷക സമൃദ്ധവും കാര്‍ബണ്‍ സമ്പുഷ്ഠവുമാക്കി നിലനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്ക് മീനങ്ങാടിയില്‍ തുടക്കമായി

New Update

publive-image

Advertisment

മീനങ്ങാടി : കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ പയറും ചോളവും കൃഷിയിറക്കി മണ്ണിനെ പോഷക സമൃദ്ധവും കാര്‍ബണ്‍ സമ്പുഷ്ഠവുമാക്കി നിലനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്ക് മീനങ്ങാടിയില്‍ തുടക്കമായി. ആഗോളതാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനോടൊപ്പം കാര്‍ബണ്‍ തുലിത കൃഷിരീതികള്‍ക്കും പ്രാധാന്യമേറുകയാണ്.
നഞ്ചകൃഷിക്ക് ശേഷം ഇരുപ്പൂ കൃഷിയിറക്കാന്‍ കഴിയാതെ തരിശ്ശുകിടക്കുന്ന 176 ഹെക്ടര്‍ പാടങ്ങളിലാണ് പയര്‍,ചോള കൃഷിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്.

3.5 ടണ്‍ വിത്തുകളാണ് ഇതിനായി കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. വരുമാനത്തോടൊപ്പം നഞ്ചകൃഷിക്കായി നിലമൊരുക്കുമ്പോള്‍ മണ്ണിന്റെ ഫലപുഷ്ഠി വര്‍ദ്ധിപ്പിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. അന്തരീക്ഷത്തിലെ നൈട്രജന്‍ മൂലകങ്ങളെ മണ്ണിലേക്കെത്തിക്കുന്നതിനും പാടം തരിശ്ശ് കിടക്കുമ്പോള്‍ വെയിലേറ്റ് ജലാംശവും ജൈവീക കാര്‍ബണും മറ്റ് മൂലകങ്ങലും നഷ്ടമാകുന്നത് തടയാന്‍ ഇതിലൂടെ കഴിയും.

ഒലിവയല്‍ മാട്യമ്പം നെല്ലുല്‍പാദക പാടശേഖരത്ത് പയര്‍ വിതച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.പി. നുസ്റത്ത്, ബേബി വര്‍ഗ്ഗീസ്, ഉഷരാജേന്ദ്രന്‍, പി.വാസുദേവന്‍ ജ്യോതി സി ജോര്‍ജ്ജ് എന്നിവര്‍ മറ്റ് പാടശേഖരങ്ങളിലെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Advertisment