New Update
മലപ്പുറം: മലപ്പുറത്ത് ഫുട്ബോൾ വന്നുതട്ടി നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽനിന്നു വീണ യുവതി ലോറി ഇടിച്ചു മരിച്ചു. കാരക്കുന്ന് സ്വദേശിനി ചപ്പങ്ങൽ വീട്ടിൽ ഫാത്തിമയാണ് മരിച്ചത്. എടവണ്ണ ഒതായിക്കടുത്ത് വെള്ളച്ചാലിലാണ് അപകടം നടന്നത്. പരിസരത്ത് കുട്ടികൾ കളിച്ചുകൊണ്ടിരുന്ന ഫുട്ബോളാണ് ഫാത്തിമ സഞ്ചരിച്ച ബൈക്കിലിടിച്ചത്. സഹോദരനും രണ്ട് മക്കൾക്കും പരിക്കുണ്ട്.
Advertisment