ജൈവ സംസ്‌കാരം തിരിച്ചു പിടിക്കാനൊരുങ്ങി ഫാ൪മ൪ ഇൻ്ററസ്റ്റഡ് ഗ്രൂപ്പ് ; 'തവിടുള്ള രാമശ്ശേരി ജൈവകുത്തരി' വിപണിയിൽ 

New Update
publive-image
പാലക്കാട് : വിഷരഹിതമായി കൃഷി ചെയ്തെടുത്ത തവിടുള്ള രാമശ്ശേരി ജൈവകുത്തരി'
Advertisment
വില്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് മണ്ണിനോട് മല്ലിടുന്ന കർഷകർ. ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം എലപ്പുള്ളി കൃഷിഭവൻ പരിധിയിൽ പ്രവർത്തിക്കുന്ന വാവോലിത്തോട് ഫാ൪മ൪ ഇൻ്ററസ്റ്റഡ് ഗ്രൂപ്പ് ഉൽപ്പാദിപ്പിച്ച തവിടുള്ള രാമശ്ശേരി ജൈവകുത്തരി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നു. തവിട് കളയാതെയാണ് നെല്ല് അരിയാക്കി മാറ്റുന്നത്.ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നും വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
തികച്ചും ജൈവരീതിയിലാണ് ഇവിടെ കര്‍ഷകർ വിത്തിറക്കുന്നത്.വിതയ്ക്കുന്ന വിത്ത് മുതല്‍ നെല്ല് കുത്തുന്ന മില്ലിലും പാക്കിങ്ങിലും കര്‍ശനമായ മാര്‍ഗരേഖകള്‍ പാലിക്കുന്നു.കൃഷിയുടെ മണ്ണു പോലും തികച്ചും പരിശുദ്ധമെന്നു സാരം. ആരോഗ്യ ജീവിതം ആഗ്രഹിക്കുന്നവർക്ക്
വിഷരഹിത ഭക്ഷണം ഇവരിൽ നിന്നും ഉറപ്പാക്കാം. അരി ആവശ്യമുള്ളവർക്ക്‌ ഈ നമ്പറിൽ വിളിക്കാമെന്ന് 9447483106 രാമശ്ശേരി വാവോലിതോട് ഫാ൪മ൪ ഇൻ്ററസ്റ്റഡ് ഗ്രൂപ്പ് ഭാരവാഹികൾ അറിയിച്ചു.
Advertisment