ബജറ്റ് രേഖകളുടെ ഭീമമായ അച്ചടി ഒഴിവാക്കുന്നതിനും പേപ്പർ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനുമായി ധനവകുപ്പ് ; ‘കേരള ബജറ്റ്’ എന്ന ആപ്ലിക്കേഷൻ രൂപകൽപന ചെയ്തു

New Update

publive-image

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിൽ ഫെബ്രുവരി മൂന്നിന് ധനമന്ത്രി 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് രേഖകളുടെ ഭീമമായ അച്ചടി ഒഴിവാക്കുന്നതിനും പേപ്പർ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനുമായി ധനവകുപ്പ് എൻ.ഐ.സിയുടെ സഹായത്തോടെ ‘കേരള ബജറ്റ്’ എന്ന ആപ്ലിക്കേഷൻ രൂപകൽപന ചെയ്തിട്ടുണ്ട്.

Advertisment

മന്ത്രിയുടെ ബജറ്റ് അവതരണത്തിനു ശേഷം മുഴുവൻ ബജറ്റ് രേഖകളും www.budget.kerala.gov.in എന്ന ലിങ്ക് മുഖേനയും പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന ‘kerala budget’ എന്ന ആപ്ലിക്കേഷൻ മുഖേനയും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

Advertisment