/sathyam/media/post_attachments/80nZn7XaaCYoyimDTH48.jpg)
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ബജറ്റില്‍ എന്തൊക്കെ പ്രഖ്യാപനം ഉണ്ടാകുമെന്ന കാത്തിരിപ്പിലാണ് കേരളം.
പല നികുതിയിലും വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. വെള്ളക്കരം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. മദ്യത്തിനും നികുതി വര്‍ധിപ്പിച്ച് വരുമാനം കൂട്ടാനുള്ള സാധ്യതയും ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി 3-നാണ് ബജറ്റ് അവതരണം. 6,7,8 തിയ്യതികളിൽ ബജറ്റിനെ കുറിച്ചുള്ള പൊതു ചർച്ച നടക്കും.