/sathyam/media/post_attachments/jOdcVN3ccWy8Wa0YSreF.jpg)
തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്വര്‍ണവ്യാപാര മേഖല ഏറെ പ്രതീക്ഷയിലാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം ഗണ്യമായി കുറയ്ക്കണമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ഇതുവഴി സ്വര്‍ണക്കള്ളക്കടത്ത് നിരുത്സാഹപ്പെടുത്താമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
ഗാര്‍ഹിക സ്വര്‍ണശേഖരം തുറന്ന വിപണിയിലേക്ക് കൊണ്ടുവരുന്നതില്‍ പങ്കാളികളാകാന്‍ സംഘടിത ജ്വല്ലറികളെ പ്രോത്സാഹിപ്പിക്കുക, സുതാര്യമായ ഗോള്‍ഡ് മോണിറ്റൈസേഷന്‍ പ്രോത്സാഹിപ്പിക്കുക, സ്വര്‍ണ്ണ ഡോര്‍ ബാറിന്റെ ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവയ്ക്കുന്നു.