/sathyam/media/post_attachments/XIZILTh4ug8IaquZc3OB.jpg)
കൊയിലാണ്ടി: ഗ്ലോബൽ കമ്മ്യൂണിറ്റി കുവൈറ്റ് ചാപ്റ്റർ കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് അനുവദിച്ച മുലയൂട്ടൽ കേന്ദ്രം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയര്പേഴ്സൻ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായി.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില, ഇ. കെ അജിത് (പൊതു മരാമത്ത് സ്റ്റാൻഡിംഗ് ചെയർമാൻ ), ടി. ടി. ഇസ്മായിൽ (മുൻ പി എസ് സി മെമ്പർ ), വി. പി. ഇബ്രാഹിം കുട്ടി, വൈശാഖ് (നഗരസഭ കൗൺസിലർമാർ )
പവിത്രൻ കൊയിലാണ്ടി, റാഫി കൊയിലാണ്ടി, ശിവദാസൻ പിലാക്കാട്ട് (ജോയിന്റ് സെക്രട്ടറി കുവൈറ്റ് ചാപ്റ്റർ ) റിയാസ് മൂടാടി (ട്രഷറർ കുവൈറ്റ് ചാപ്റ്റർ ), ബാലൻ അമ്പാടി, റഷീദ് മൂടാടി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഡോക്ടർ രമ്യ ബോധവൽക്കരണം നടത്തി. എ. അസീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുവൈറ്റ് ചാപ്റ്റർ ചെയർമാൻ ഷാഫി കൊല്ലം സ്വാഗതവും ഡോക്ടർ പ്രമോദ് (സൂപ്രണ്ട് ഇൻ ചാർജ്) നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us