മദ്രസാ ദിനാചരണവും ഫണ്ട് ശേഖരണവും

New Update

publive-image

പൊന്നാനി: ഫെബ്രുവരി 17 ലെ മദ്രസാ ദിനവും വിവിധ ലക്ഷ്യങ്ങൾക്കായുള്ള ഫണ്ട് ശേഖരണവും വിജയിപ്പിക്കാൻ സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) പൊന്നാനി മേഖല കമ്മറ്റി സംഘടിപ്പിച്ച സംഗമം തീരുമാനിച്ചു. പൊന്നാനി മസ്ജിദ് മുസമ്മിൽ ഇജാബയിൽ ചേർന്ന സംഗമം വെസ്റ്റ്‌ ജില്ല ഫിനാൻസ് സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗവുമായ കെ എം മുഹമ്മദ് കാഖാസിം കോയ ഉദ്ഘാടനം ചെയ്തു.

Advertisment

മദ്രസ്സ ദിനത്തോട് അനുബന്ധിച്ച് വിവിധ വിപുലമായ പരിപാടികൾ പൊന്നാനിയിലും സമീപ പ്രദേശങ്ങളിലുമായി അരങ്ങേറും. രണ്ടായിരം പുതിയ മദ്രസ്സകൾ സ്ഥാപിക്കുക, ഉസ്താദുമാർക്ക് സ്ഥിരം ക്ഷേമ പെൻഷൻ, നിയമ സഹായം, സ്മാർട്ട് ഗവേൺസ് മുതലായ പുണ്യകരമായ പ്രവർത്തനങ്ങൾക്ക് വേണ്ടി എസ എം എ നടത്തുന്ന ഫണ്ട് ശേഖരണവും വിജയിപ്പിക്കുമെന്ന് സംഗമം പ്രഖ്യാപിച്ചു.

ഇസ്മാഈൽ അൻവരി അധ്യക്ഷത വഹിച്ചു. സൈതലവി മാസ്റ്റർ തിരൂർ വിഷയാവതരണം നടത്തി. ഹാജി പി ശാഹുൽ ഹമീദ് മുസ്ലാർ. കെ ഫസലുറഹ്മാൻ മുസ്ല്യാർ . അബ്ദുൾ അസീസ് അശ്റഫി . ശിഹാബുദ്ധിൻ അഹ്സനി . അലി സഅദി .അബ്ദുർ കെരിം സഅദി .സക്കീർ മാസ്റ്റർ . എ വി ഉമ്മർ എന്നിവർ പങ്കെടുത്തു.

Advertisment